city-gold-ad-for-blogger

Rabies | ചികിത്സിക്കുന്നതിനിടെ വെറ്റിനറി ഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ; പിന്നാലെ പട്ടി ചത്തു


കോട്ടയം: (www.kasargodvartha.com) തൊടുപുഴയില്‍ വെറ്റിനറി ഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കടിയേല്‍ക്കുന്നത്. തിങ്കളാഴ്ച നായ ചത്തു. തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. 

മണക്കാട് സ്വദേശിയായ ഉടമയെയും ഉടമയുടെ ഭാര്യയെയും ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായ കടിച്ചിരുന്നു. ഈ മാസം 15 നാണ് ഇവര്‍ക്ക് കടിയേല്‍ക്കുന്നത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരംഭിച്ചു. 

അതിനിടെ, പാലക്കാട് മേലാമുറിയില്‍ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. മൂന്ന് മാസമായി കറവുള്ള പശുവാണ് പേബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. പശുവിനെയും കുട്ടിയെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. 

Rabies | ചികിത്സിക്കുന്നതിനിടെ വെറ്റിനറി ഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ; പിന്നാലെ പട്ടി ചത്തു


കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയിലും കണ്ണൂരിലും തൃശൂരിലും സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരില്‍ ആയിക്കര ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനെ പേയിളകിയതോടെ ദയാവധം നടത്തി. പശുവിന്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ടായിരുന്നു. തൃശൂര്‍ പാലപ്പിള്ളി എച്ചിപ്പാറയില്‍ സമാനമായ രീതിയില്‍ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. സ്ഥിരീകരിച്ചതോടെ  പൊലീസിന്റെയും വെറ്ററിനറി സര്‍ജന്റെയും അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. 

ആലപ്പുഴ വണ്ടാനത്ത് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. 

Keywords:  news,Kerala,State,Top-Headlines,Trending,Kottayam,Dog,Dog bite, Pet dog bites veterinary doctor was infected with rabies

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia