city-gold-ad-for-blogger

പെരിയ ഇരട്ടക്കൊലപാതകം: കൊലയ്ക്കുപയോഗിച്ചത് കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, ശരത് ലാലിന്റെ കഴുത്തിലും ഇരു കാലുകളിലുമായി അഞ്ചിലേറെ മാരക വെട്ടുകള്‍, കൈകളിലെ അസ്ഥികള്‍ തകര്‍ന്നു; കൃപേഷിന്റെ തലയ്ക്ക് ആഴത്തിലുള്ള വെട്ട്

പെരിയ:(www.kasargodvartha.com 18/02/2019) നാടിനെ നടുക്കിയ പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. ശരത് ലാലിന്റെ കഴുത്തിലും ഇരു കാലുകളിലും ആഴത്തിലുള്ള വെട്ടേറ്റു. ഇരുകാലുകളില്‍ മാത്രമായി അഞ്ചിലേറെ മാരക വെട്ടുകളാണുള്ളത്. ആക്രമത്തില്‍ കൈകളിലെ അസ്ഥികള്‍ തകര്‍ന്നിരുന്നു. കൃപേഷിന്റെ തലയിലാണ് ആഴത്തില്‍ വെട്ടേറ്റത്.

കൊലപ്പെടുത്തിയത് കൊടുവാള്‍ ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാകാമെന്നാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണ സംഘം തയാറാക്കിയ എഫ്‌ഐആറിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പെരിയ ഇരട്ടക്കൊലപാതകം: കൊലയ്ക്കുപയോഗിച്ചത് കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, ശരത് ലാലിന്റെ കഴുത്തിലും ഇരു കാലുകളിലുമായി അഞ്ചിലേറെ മാരക വെട്ടുകള്‍, കൈകളിലെ അസ്ഥികള്‍ തകര്‍ന്നു; കൃപേഷിന്റെ തലയ്ക്ക് ആഴത്തിലുള്ള വെട്ട്

കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ടീമിന്റെ ആദ്യ യോഗം ചേര്‍ന്നു. മൂന്ന് പേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല നടന്ന സ്ഥലത്തുനിന്നും യുവാക്കളെ വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി കണ്ടെത്തിയിട്ടുണ്ട്. ക്രമസമാധാനനില പരിശോധിക്കാനായി കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യയ കാസര്‍കോട്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (24), ശരത് ലാല്‍ (21) എന്നിവര്‍ കൊല്ലപ്പെട്ടത്.

Watch Video


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: News,Kerala, Kasaragod, Top-Headlines, Investigation, Murder-case, Police, Crime, Trending, Youth-congress, Periya Twin murder: Inquest report revealed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia