പെരിയ ഇരട്ടക്കൊല: യൂത്ത് കോണ്‍ഗ്രസ് പോലീസ് സൂപ്രണ്ട് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ; ബാരിക്കേട് തകര്‍ക്കാന്‍ ശ്രമം, ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കൈകഴുകാമെന്ന് കരുതേണ്ടെന്ന് ഡീന്‍ കുര്യാക്കോസ്
Feb 25, 2019, 13:55 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2019) പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി ബി ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. കാസര്‍കോട് ഗവ. കോളജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് എസ് പി ഓഫീസിന് ഏതാനും മീറ്റര്‍ അകലെ ബാരിക്കേട് വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേട് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചില പ്രവര്‍ത്തകര്‍ ബാരിക്കേടിന് മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കൈകഴുകാമെന്ന് ആരും കരുതേണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. പിണറായിയുടെ പോലീസിനേക്കാള്‍ നല്ലത് സി ബി ഐ അന്വേഷണമാണ്. ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച് ഗൂഡാലോചന നടത്തിയവരെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും ശ്രമമെന്ന് ഡീന്‍ കുറ്റപ്പെടുത്തി. ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും ഡീന്‍ കുര്യാക്കോസ് മുന്നറിയിപ്പ് നല്‍കി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ചില്‍ കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സി ആര്‍ മഹേഷ്, ശ്രീജിത്ത് മാടക്കല്‍, കരുണ്‍ താപ്പ, കെ ഖാലിദ്, നൗഷാദ് ബ്ലാത്തൂര്‍, അഡ്വ. പ്രദീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ഇ ഷജീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Office, March, Top-Headlines, Trending, youth-congress, Periya double murder; Youth congress SP office march conducted