യുവാവിനെ മദ്യം നല്‍കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി; ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും
Jul 3, 2019, 16:50 IST
കാസര്‍കോട്: (www.kasargodvartha.com 03.06.2019) യുവാവിനെ മദ്യം നല്‍കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ മാവിലന്റെ മകന്‍ സി കൃഷ്ണനെ (28) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചട്ടഞ്ചാല്‍ കെട്ടിനുള്ളിലെ നവാസിനെ (28) യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.
2013 മെയ് ഒന്നിന് വൈകുന്നേരം 4.30 മണിയോടെയാണ് കൊലപാതകം നടന്നത്. ചട്ടഞ്ചാല്‍ എം ഐ സി കോളജിന് സമീപം വെച്ചാണ് കൃഷ്ണനെ നവാസ് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. 30,000 രൂപ കടം നല്‍കിയത് തിരിച്ചു നല്‍കാത്തിലുള്ള വിരോധത്തിലാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അന്നത്തെ കാസര്‍കോട് സി ഐ സി കെ സുനില്‍കുമാര്‍, എസ് ഐ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല നടത്തിയ ശേഷം സ്ഥലം വിട്ട നവാസിനെ കോളിയടുക്കത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.
28 സാക്ഷികളില്‍ 20 പേരെയാണ് കോടതി വിസ്തരിച്ചത്. സി ഐയായിരുന്ന ടി പി ജോസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ബാലകൃഷ്ണന്‍, അബ്ദുല്‍ സത്താര്‍ എന്നിവര്‍ ഹാജരായി.

Related News:
ചട്ടഞ്ചാലിലെ കൊല: സുഹൃത്ത് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trending, Murder, Case, Youth, Accused, Youth's murder; accused found guilty.