city-gold-ad-for-blogger

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; മരിച്ചത് ബീവറേജിലെ ചുമട്ട് തൊഴിലാളി

ഉദുമ: (www.kasargodvartha.com 24.08.2020) കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം. ബീവറേജിലെ ചുമട്ട് തൊഴിലാളിയാണ് പരവനടുക്കത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് മരിച്ചത്. ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും ബട്ടത്തൂര്‍ ബീവറേജ് മേഖലാ ഓഫീസിലെ ചുമട്ടുതൊഴിലാളിയുമായ രാജന്‍ (രാജു-37)ആണ് മരിച്ചത്.


കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; മരിച്ചത് ബീവറേജിലെ ചുമട്ട് തൊഴിലാളി

രാജന്റെ ഭാര്യ വീടായ ഉദുമ കുണ്ടുകുളം പാറയിലെ വീട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി പനിബാധിച്ചു കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സ്രവം പരിഷോധിച്ചത്. ഇതിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. 

ബട്ടത്തൂരിലെ ബിവറേജ് മേഖലാ ഓഫീസിലേക്ക് ഭാര്യ വീട്ടില്‍ നിന്നാണ് ജോലിക്ക്  പോയി കൊണ്ടിരുന്നത്.  

ഐ.എന്‍.ടി.യു.സി പള്ളിക്കരമണ്ഡലം പ്രസിഡന്റ്, ജനശ്രീ മിഷന്‍ നെല്ലിയടുക്കം യുണിറ്റ് ചെയര്‍മാന്‍,തച്ചങ്ങാട് ബാലകൃഷ്ണന്‍ കാരുണ്യപദ്ധതി ജോ.സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍വഹിച്ചു വന്നിരുന്നു.

ഭാര്യ: കെ.എം. സുമതി. ഏക മകന്‍ അക്ഷിത്.

നെല്ലിയടുക്കം  കോളനിയിലെ രാമകൃഷ്ണന്‍ - രാധ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: ശശിധരന്‍, ബേബി, സരോജിനി, പ്രശാന്തി ,പവിത്രന്‍.



Keywords: Uduma, Kasaragod, Kerala, News, COVID19, Trending,Top Headline, One More COVID Death In Kasaragod
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia