കാസര്‍കോട്ട് ഏഴാമത്തെ കോവിഡ് മരണം; മരിച്ചത് 28 ദിവസം മുമ്പ് എറണാകുളത്ത് നിന്നും എത്തിയ 62 കാരന്‍; പനിയെ തുടര്‍ന്ന് മൂന്ന് ആശുപത്രികളില്‍ ചികിത്സയ്ക്ക് ചെന്നിട്ടും കോവിഡ് പരിശോധനയ്ക്ക് നിര്‍ദേശിച്ചില്ല
Jul 29, 2020, 16:51 IST
പടന്ന: (www.kasargodvartha.com 29.07.2020) കാസര്‍കോട്ട് ഏഴാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 28 ദിവസം മുമ്പ് എറണാകുളത്ത് നിന്നും എത്തിയ 62 കാരനാണ് മരിച്ചത്. പടന്ന പഞ്ചായത്ത് പരിധിയിലെ എന്‍ ബി അബ്ദുര്‍ റഊഫ് (62) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് പരിസര പ്രദേശങ്ങളിലെ മൂന്ന് ഡോക്ടര്‍മാരെ കാണിച്ചിരുന്നു. എന്നാല്‍ ഈ മൂന്ന് സ്ഥലത്തെയും ഡോക്ടര്‍മാര്‍ ഇദ്ദേഹത്തോട് കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല.
ചൊവ്വാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണ റഊഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടതിനാല്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന് ഖബറടക്കത്തിനുള്ള ഒരുക്കം നടത്തിയിരുന്നു. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെയും മറ്റും അഭിപ്രായത്തെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കായി തൃക്കരിപ്പൂര്‍ ഗവ.ആശുപത്രിയില്‍ സൂക്ഷിക്കുകയും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പടന്ന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി.
ഭാര്യ: എ. മറിയുമ്മ. മക്കള്‍: നൗഷാദ്, ഷാഹിദ് അലി, ഇര്‍ഷാദ്, റാഷിഫ, മനാഫ്. മരുമക്കള്‍: താഹിറ, സബീന, റംഷാന, എസ് സി അബ്ദുല്ല. സഹോദരങ്ങള്‍: ഹസൈനാര്‍, അഷ്‌റഫ്, നഫീസത്ത്, മറിയുമ്മ, കുഞ്ഞാമി, സുബൈദ. ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, Padanna, News, COVID-19, Death, Top-Headlines, Trending, one more covid death in kasaragod