city-gold-ad-for-blogger

ദക്ഷിണ കന്നഡയില്‍ മാതാവിനു പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

മംഗളൂരു: (www.kasargodvartha.com 26.04.2020) ദക്ഷിണ കന്നഡയില്‍ മാതാവിനു പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ബണ്ട്വാള്‍ സ്വദേശിനിയുടെ 33 വയസുള്ള മകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാതാവ് നേരത്തെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

ഇവരുടെ അയല്‍ക്കാരിയും അവരുടെ ഭര്‍തൃമാതാവും കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതുവരെ ബണ്ട്വാള്‍ സ്വദേശികളായ നാലുപേര്‍ക്ക് കോവിഡ് ബാധയേല്‍ക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.
ദക്ഷിണ കന്നഡയില്‍ മാതാവിനു പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ദക്ഷിണകന്നഡ ജില്ലയില്‍ ഇതുവരെ 18 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 12 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ബണ്ട്വാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യകുപ്പധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.


Keywords:  Mangalore, Karnataka, News, COVID-19, Trending, Top-Headlines, One more covid case reported in Dakshina Kannada

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia