city-gold-ad-for-blogger

കാസര്‍കോട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധന

കാസര്‍കോട്: (www.kasargodvartha.com 26.05.2020) കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധന. 3205 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 2624 പേരും ആശുപത്രികളില്‍ 581 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. 181 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 32 പേരെ സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച മൂന്ന് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 19 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 38 വയസുകാരന്‍ ഗള്‍ഫില്‍ നിന്ന് വന്നത് മുതല്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ക്വാറന്റൈനിലായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എം.വി.രാംദാസ് അറിയിച്ചു.
കാസര്‍കോട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധന

മെയ് 22 ന് മുംബൈയില്‍ നിന്ന് ബസില്‍ വന്ന് മേയ് 23 ന് തലപ്പാടിയിലെത്തിയ യുവ ദമ്പതികളാണ് (28 വയസ്സുള്ള പുരുഷനും 25 വയസ്സുള്ള സ്ത്രീയും) കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഇരുവരേയും 23 ന് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്രവ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തുടരും. കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗ മുക്തരായി. 51, 49 വയസുള്ളവരാണ് രോഗമുക്തി നേടിയത്.


Keywords: Kasaragod, Kerala, News, COVID-19, Trending, Top-Headlines, Number of peoples under covid observation increased

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia