കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടവരുടെ എണ്ണം 20,000 കടന്നു
Aug 12, 2020, 13:32 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2020) ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടവരുടെ എണ്ണം 20,000 കടന്നു. ഓഗസ്റ്റ് 11 ന് 372 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 20285 ആയി. അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് കാസര്‍കോട് (1), വിദ്യാനഗര്‍ (1), മേല്‍പ്പറമ്പ (1), ചന്തേര (1) എന്നീ സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളിലായി നാല് പേരെ അറസ്റ്റ് ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3370 ആയി. വിവിധ കേസുകളിലായി 4536 പേരെ അറസ്റ്റ് ചെയ്തു. 1321 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
വിവിധ കേസുകളിലായി നാല് പേരെ അറസ്റ്റ് ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3370 ആയി. വിവിധ കേസുകളിലായി 4536 പേരെ അറസ്റ്റ് ചെയ്തു. 1321 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Case, District, Trending, Not wearing a mask has crossed 20,000 case in Kasaragod