കാസര്‍കോടിന് അല്‍പം ആശ്വാസം; പുതിയ കോവിഡ് കേസുകളില്ല, സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത് 2 പേര്‍ക്ക്
Apr 12, 2020, 17:27 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2020) കാസര്‍കോടിന് അല്‍പം ആശ്വാസം. പുതിയ കോവിഡ് കേസുകളില്ല. സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത് രണ്ടു പേര്‍ക്ക്. പത്തനംതിട്ടയിലും കണ്ണൂരിലും ഓരോ പേര്‍ക്ക് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കാസര്‍കോട് ജില്ലയില്‍ കോവിഡ്- 19 നിയന്ത്രണത്തില്‍ ഞായറാഴ്ച അതിജീവനത്തിന്റെ ദിനമാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ രോഗം ഭേദമായി ആശുപത്രിവിടും. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ 26 പേര്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയതായി ഡി എം ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ട് കാസര്‍കോട് സ്വദേശികള്‍ക്കും നെഗറ്റീവായി. ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 166 പേരില്‍ 61 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് തന്നെ ഒരു ആശുപത്രിയില്‍ ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണ്. 37 ശതമാനമാണ് റിക്കവറി റേറ്റ്. അമേരിക്കയില്‍ ഇത് 5.7 ശതമാനം ഇന്ത്യയില്‍ 11.4 ശതമാനവും ആണ്. രോഗം ബാധിച്ചവരില്‍ ആരും മരണപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, No new cases of Covid in Kasaragod
< !- START disable copy paste -->