city-gold-ad-for-blogger

സംസ്ഥാനത്ത് ഞായറാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; ഒരാള്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: (www.kasargodvartha.com 03.05.2020) സംസ്ഥാനത്ത് ഞായറാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. അതേസമയം ഒരാള്‍ കൂടി രോഗമുക്തി നേടി.

കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.

സംസ്ഥാനത്ത് ഞായറാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; ഒരാള്‍ക്ക് രോഗമുക്തി


Keywords:  Kasaragod, Kerala, news, Top-Headlines, Trending, No Covid cases in Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia