കാഞ്ഞങ്ങാട് കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്റർ ഒരുങ്ങുന്നു
Aug 16, 2020, 21:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2020) സമ്പർക്കത്തിലൂടെ ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ കാഞ്ഞങ്ങാട് നഗരസഭ എല്ലാവിധ സജ്ജികരണങ്ങളോടു കൂടിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കുന്നു.
നിലവിൽ പ്രവർത്തിക്കുന്ന പടന്നക്കാട് കാർഷിക സർവ്വകലാശാല ക്യാമ്പസ്, പഴയ കേന്ദ്ര സർവ്വകലാശാല ക്യാമ്പസ്, കെയർ ആൻ്റ് ക്യൂയർ ആശുപത്രി എന്നീ സെൻ്റുകൾക്ക് പുറമെയാണ് ഓക്സിജൻ സിലിണ്ടർ സൗകര്യങ്ങളോട് കൂടിയ സെൻ്റർ ആരംഭിക്കുന്നത്.
ഒരെ സമയം 350 രോഗികളെ കിടത്തി ചികിത്സിക്കുന്ന കേന്ദ്രമായാണ് പുതുതായി പണിത ഗുരുവനത്തെ കേന്ദ്രിയ വിദ്യാലയത്തിൽ തുടങ്ങുന്നത്. കാസർകോട് എൽ ബി എസ് എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലും മറ്റു സാധന സാമഗ്രികളും യുവജന സംഘടനകളുടെ നേതൃത്വത്തിൽ എത്തിച്ചു കഴിഞ്ഞു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ബെഡും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തും. 350 പേരെ ഒരെ സമയം കിടത്തി ചികിത്സിക്കുമ്പോൾ വേണ്ടുന്ന മുൻ കരുതലുകളും ഭൗതിക സൗകര്യങ്ങളും ഏർപ്പെടുത്താൻ നഗരസഭ ചെയർമാൻ വി വി രമേശൻ്റെ നേതൃത്വത്തിൽ മാനേജ്മെൻറ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
Keywords: Kasaragod, Kanhangad, Kerala, News, COVID-19, Treatment, Trending, News COVID Treatment center opens at Kanhangad