city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; വിട വാങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അയച്ച ഓഡിയോ സന്ദേശം പുറത്ത്; ഗുരുതര ആരോപണം

ദുബൈ: (www.kasargodvartha.com 07.03.2022) വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. ഏറ്റവും ഒടുവിലായി, മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് റിഫ അടുത്ത ഒരാൾക്ക് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നിരിക്കുകയാണ്. ദുബൈയിൽ ഇവരുടെ കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇതിലുള്ളത്. ദുബൈയിൽ ഫ്‌ലാറ്റ് പങ്കിട്ടാണ് ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശിയായ മെഹ്‌നാസുമൊത്ത് റിഫയും മറ്റുള്ളവരും താമസിച്ചിരുന്നത്. ഇവരുടെ കൂടെ ജംശാദ് എന്ന യുവാവും താമസിച്ചിരുന്നു. റിഫയേയും ഭർത്താവ് മെഹ്‌നുവിനെയും വീഡിയോ നിർമാണത്തിൽ അടക്കം സഹായിച്ചിരുന്ന വ്യക്തിയായിരുന്നു ജംശാദ്. ഇയാൾക്കെതിരെയാണ് റിഫയുടെ ആരോപണം.
                     
റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; വിട വാങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അയച്ച ഓഡിയോ സന്ദേശം പുറത്ത്; ഗുരുതര ആരോപണം

'മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംശാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാൻ ഓഫാക്കുന്നു. എന്തൊക്കെയോ കളിക്കുന്ന്. ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്. ജംശാദ് എത്ര ഫ്രൻഡായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലർചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംശാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല' - ഓഡിയോയിൽ റിഫ പറയുന്നു.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം ദുബൈയിൽ അടക്കം പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. റിഫ ഗാർഹിക പീഡനത്തിന് ഇരയായിരിക്കാമെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വഷളായെന്നും കുടുംബവരുമാനം ചിലവഴിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും റിഫയുടെ അടുത്ത ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ്, വീട്ടിലേക്ക് വിളിച്ച് റിഫ കുടുംബവുമായി സംസാരിച്ചിരുന്നുവെന്നും അപ്പോഴെല്ലാം സന്തോഷവതിയായിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ മാത്രം ഒന്നും ഇല്ലായിരുന്നുവെന്നും കുടുംബം പറയുന്നു.

ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സാമൂഹ്യ മാധ്യമങ്ങളിലെ താരമായിരുന്നു റിഫ മെഹ്‌നു. മാർച് ഒന്നിനാണ് ദുബൈയിലെ താമസ സ്ഥലത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്രതീക്ഷിത മരണവാർത്ത വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.

Keywords: News, Kerala, Gulf, Dubai, Kozhikode, Top-Headlines, Trending, Died, Complaint, Investigation, Whatsapp, Nileshwaram, Family, Social-Media, Rifa Mehnu, Mystery abounds over the death of Rifa Mehnu.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia