city-gold-ad-for-blogger

അമ്മയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ നിതിന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടു

ചങ്ങനാശ്ശേരി: (www.kasargodvartha.com 01.06.2020) തൃക്കൊടിത്താനത്ത് മാതാവിനെ കൊലപ്പെടുത്തിയ മകനെ കോടതി റിമാന്‍ഡ് ചെയ്തു. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55)യെ കൊലപ്പെടുത്തിയ കേസില്‍ നിതിനെ (27)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

സംഭവത്തിനു ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ നിതിന്‍ വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതായും പോലീസ് കണ്ടെത്തി. സമീപത്തു താമസിക്കുന്ന മാതൃസഹോദരനെ ഫോണില്‍ വിളിച്ച്  വിവരം പറയുകയും ചെയ്തിരുന്നു. ബന്ധുക്കളും പോലീസും എത്തിയപ്പോള്‍ വീടിനു മുന്നിലെ ഗ്രില്‍ പൂട്ടിയിരിക്കുകയായിരുന്നു. പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. സമീപത്ത് തന്നെ ഉണ്ടായിരുന്ന നിതിന്‍ കുറ്റം സമ്മതിച്ചതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമ്മയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ നിതിന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടു

നിതിനും കുഞ്ഞന്നാമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിതിന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിരുന്നതായി പറയുന്നു. വീട്ടില്‍ ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവ ദിവസം തിരുവല്ലയില്‍ പോയ നിതിന്‍ മദ്യം വാങ്ങി വന്നതും വൈകിട്ട് ഭക്ഷണം വാങ്ങി വന്നതും സംബന്ധിച്ച് തര്‍ക്കമുണ്ടായി. ബലപ്രയോഗത്തിനിടയില്‍ കുഞ്ഞന്നാമ്മ അടുത്തിരുന്ന ചുറ്റികയ്ക്കു നിതിനെ അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ നിതിന്‍ കറിക്കത്തി പിടിച്ചുവാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിന്‍വശത്തും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തിനു സമീപത്തു നിന്നു കത്തിയും ചുറ്റികയും പോലീസ് കണ്ടെടുത്തു. കുഞ്ഞന്നാമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. മറ്റൊരു മകന്‍ ജിതിന്‍ ഷാര്‍ജയിലാണ്.

Keywords:  Kerala, news, Top-Headlines, Trending, Murder-case, Crime, Murder case; accused remanded
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia