city-gold-ad-for-blogger

കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ നേട്ടം ഇനി കാസര്‍കോടിന് സ്വന്തം

കാസര്‍കോട്: (www.kasargodvartha.com 18.04.2020) ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലാ എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം. ഇതുവരെയായി 115 പേര്‍ ജില്ലയില്‍ രോഗവിമുക്തരായി. ആകെയുള്ള രോഗികളില്‍ 68.45 ശതമാനം പേരാണ് ഇതുവരെയായി രോഗവിമുക്തരായത്. ഏപ്രില്‍ 18ന് ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ്-19 രോഗം സ്ഥീരീകരിച്ചിട്ടില്ല.

രണ്ട് പരിശോധനാഫലം നെഗറ്റീവായി. രണ്ട് പേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നാണ്   ഡിസ്ചാര്‍ജ് ആയത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ചുരുങ്ങി. ഇവരില്‍ 49 പേര്‍ ജില്ലയിലും നാല് പേര്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ നേട്ടം ഇനി  കാസര്‍കോടിന് സ്വന്തം

വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്.ഇന്നലെ (ഏപ്രില്‍ 18)പുതിയതായി 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കമ്മ്യൂണിറ്റി സര്‍വ്വേ പ്രകാരം 3405 വീടുകള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സന്ദര്‍ശനം നടത്തുകയും 34 പേരെ സാമ്പിള്‍ ശേഖരണത്തിനായി റെഫര്‍ ചെയ്തു. ഇതില്‍ 13 പേര്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം ഉള്ളവരും 22 പേര്‍ പോസിറ്റീവ് കേസുമായി സമ്പര്‍ക്കം ഇല്ലാത്തവരും ആണ്. നീരിക്ഷണത്തിലുള്ള 2044 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. മുബൈ സാവിത്രി ചാരിറ്റബിള്‍ ട്രസ്റ്റ് ഏഴര ലക്ഷം രൂപയുടെ പി പി ഐ    കിറ്റുകള്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.


Keywords: Kasaragod, Kerala, News, COVID-19, Patient's, Top-Headlines, Trending, Most covid cured patients in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia