കോവിഡ് 19: കാസർകോട്ട് നിരീക്ഷണത്തിലുള്ളത് 5464 പേര്‍: മൂന്ന് പേര്‍ക്ക് നെഗറ്റീവ്
Jun 24, 2020, 19:36 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2020) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. കോവിഡ് സ്ഥിതീകരിച്ച ആറ് പേരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്നു വന്ന 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, ജൂണ്‍ 15 ന് ദുബായില്‍ നിന്നു വന്ന 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 48 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 19 ന് ദുബായില്‍ നിന്നു വന്ന 45 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്.
ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് നെഗറ്റീവായത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്കാണ് നെഗറ്റീവായത്. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് പോസറ്റീവായ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി, ദുബായില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് പോസിറ്റീവായ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ 5464 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 5082 പേരും സ്ഥാപനങ്ങളില്‍ 382 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 552 പേരെ കൂടി നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം പുതിയതായി 100 പേരുടെ സാന്പിള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 235 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, Three negative COVID cases in Kasargod.