city-gold-ad-for-blogger

യോര്‍ക്കര്‍ എറിയാന്‍ പറഞ്ഞു, യോര്‍ക്കര്‍ എറിഞ്ഞു; അഫ്ഗാനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയതിനു പിന്നാലെ ധോണി പറഞ്ഞ 'ട്രിക്കിനെ കുറിച്ച്' ഷമ്മി വെളിപ്പെടുത്തുന്നു

ലണ്ടന്‍: (www.kasargodvartha.com 24.06.2019) ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ മുഹമ്മദ് ഷമി ധോണി പറഞ്ഞുകൊടുത്ത 'ട്രിക്കിനെ കുറിച്ച്' വെളിപ്പെടുത്തി. 'പ്ലാന്‍ വളരെ സിംപിളായിരുന്നു. മഹി യോര്‍ക്കര്‍ മാത്രമെറിയാന്‍ പറഞ്ഞിരുന്നു. യോര്‍ക്കറല്ലാതെ മറ്റൊന്നും പരീക്ഷിക്കണ്ടയെന്നും ഹാട്രിക് നേടാനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് തന്നെ ഞാന്‍ പിന്തുടരുകയും ചെയ്യുകയായിരുന്നുവെന്ന് ഷമ്മി വെളിപ്പെടുത്തി.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഷമ്മി നേടിയ ഹാട്രിക് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 11 റണ്‍സിനാണ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്. അവാസന ഓവറിലാണ് ഷമ്മി ഹാട്രിക് നേടിയത്. അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടന്നപ്പോഴാണ് ധോണി ഷമ്മിക്കടുത്തെത്തി 'ട്രിക്ക്' പറഞ്ഞുകൊടുത്തത്. എന്തായിരിക്കും ധോണി പറഞ്ഞുകൊടുത്തതെന്ന് അറിയാന്‍ ആരാധകരില്‍ ആകാംക്ഷയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഷമ്മി തന്നെ അക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്.
യോര്‍ക്കര്‍ എറിയാന്‍ പറഞ്ഞു, യോര്‍ക്കര്‍ എറിഞ്ഞു; അഫ്ഗാനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയതിനു പിന്നാലെ ധോണി പറഞ്ഞ 'ട്രിക്കിനെ കുറിച്ച്' ഷമ്മി വെളിപ്പെടുത്തുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Sports, Top-Headlines, Trending, cricket, Mohammed Shami reveals MS Dhoni advice before Cricket World Cup hattrick
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia