city-gold-ad-for-blogger

മിസ് ഇന്‍ഡ്യ മാനസ വാരാണസി ഉള്‍പെടെ മത്സരാര്‍ഥികള്‍ക്ക് കോവിഡ്; മിസ് വേള്‍ഡ് മത്സരം മാറ്റിവച്ചു

സാന്‍ജുവാന്‍ (പോര്‍ടറീകോ): (www.kasargodvartha.com 17.12.2021) മിസ് വേള്‍ഡ് മത്സരം മാറ്റിവച്ചു. മിസ് ഇന്‍ഡ്യ മാനസ വാരാണസി ഉള്‍പെടെ വെള്ളിയാഴ്ച നടക്കേണ്ട മിസ് വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കേണ്ട മത്സരാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് മത്സരം മൂന്ന് മാസത്തേക്ക് മാറ്റിവച്ചത്. 

കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റേജിലും ഡ്രസിങ് റൂമുകളിലും ഉള്‍പെടെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്ത അടിസ്ഥാനത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മിസ് ഇന്‍ഡ്യ മാനസ വാരാണസി ഉള്‍പെടെ മത്സരാര്‍ഥികള്‍ക്ക് കോവിഡ്; മിസ് വേള്‍ഡ് മത്സരം മാറ്റിവച്ചു


മത്സരാര്‍ഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചു. പോസിറ്റീവായവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും നാട്ടിലേക്ക് തിരിച്ചയക്കുകയെന്നും അവര്‍ വ്യക്തമാക്കി. 

ഫെബ്രുവരിയില്‍ നടന്ന മത്സരത്തിലാണ് തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി മിസ് ഇന്‍ഡ്യ പട്ടം നേടിയത്. 23 വയസുകാരിയായ മാനസ, ഫിനാന്‍ഷ്യന്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ചില്‍ അനലിസ്റ്റ് ആണ്. 

Keywords: News, World, COVID-19, Trending, Top-Headlines, Miss World 2021 Postponed After Contestants, Including India's Manasa Varanasi, Get COVID

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia