city-gold-ad-for-blogger

വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായി അങ്കണവാടിയില്‍ ആഴ്ചയില്‍ 2 ദിവസം പാലും മുട്ടയും; പദ്ധതിക്കായി 61.5 കോടി രൂപ

തിരുവനന്തപുരം: (www.kasargodvartha.com 11.03.2022) രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്നത്. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു.

വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായി അങ്കണവാടിയില്‍ ആഴ്ചയില്‍ 2 ദിവസം പാലും മുട്ടയും; പദ്ധതിക്കായി 61.5 കോടി രൂപ


കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായി അംഗനവാടി മെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി 61.5 കോടി രൂ നീക്കിവയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും വകയിരുത്തുന്നു. 

കോവിഡ് മൂലം മാതാപിതാക്കളില്‍ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാകേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വര്‍ഷം രണ്ട് കോടി രൂപ നീക്കി വച്ചു. ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോമും ആരംഭിക്കും. ഇതിനായി 1.3 കോടി രൂപ വകയിരുത്തി.

Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Children, Budget, Kerala-Budget, Minister, Trending, Milk and Egg included in Anganavadi menu

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia