city-gold-ad-for-blogger

കടകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി നല്‍കിയതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 18.04.2020) കടകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി നല്‍കിയതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. കോവിഡ് 19ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം ലക്ഷകണക്കിന് ചെറുകിട വ്യാപാരികള്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികള്‍ നേരിടേണ്ടി വരിക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു പാക്കേജുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കാതെ ചെറുകിട വ്യാപാരികളെ ഈ മേഖലയത്തിന് ഉന്‍മൂലനം ചെയ്യാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി നല്‍കുന്നതിലൂടെ കൈകൊള്ളുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, കേരളത്തിലെ ഇരുപത് എം പിമാര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹ് മദ് ഷെരീഫ് നിവേദനം നല്‍കി. അനുമതി പിന്‍വലിക്കാത്തപക്ഷം കടകള്‍ അടച്ചിടുന്നതുള്‍പ്പടെയുള്ള സമരപരിപാടിക്ക് നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം അറിയിച്ചു.
കടകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി നല്‍കിയതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്


Keywords:  Kasaragod, Kerala, news, Top-Headlines, Trending, Merchant, Merchant-association, Merchant-association against Online shopping
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia