city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികളുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തില്‍ രോഗമുക്തി കൈവന്നത് ജനങ്ങളുടെ സഹകരണം കൊണ്ട്: സി ഐ ബെന്നിലാലു, പോലീസ് നടപടി കര്‍ശനമാക്കിയത് വേറെ വഴിയില്ലാത്തതിനാല്‍

മേല്‍പ്പറമ്പ്: (www.kasargodvartha.com 09.05.2020)  കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തില്‍ രോഗമുക്തി കൈവന്നത് ജനങ്ങളുടെ സഹകരണം ഒന്നു കൊണ്ട് മാത്രമെന്ന് മേല്‍പറമ്പ് സി ഐ, എം എൽ ബെന്നിലാലു.

39 രോഗികളാണ് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ തന്നെ 20 രോഗികളും ഒരു പ്രദേശത്തായിരുന്നു.12 വീടുകളിലായാണ് 20 രോഗികള്‍ ഉണ്ടായിരുന്നത്. രോഗികളുമായുള്ള സമ്പർക്കം മുറിക്കുക എന്നത് മാത്രമായിരുന്നു പോലീസിന്റെ മുന്നിലുള്ള ഒരേ ഒരു ലക്ഷ്യം. അത് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് പഞ്ചായത്തിനെ പൂര്‍ണ്ണ രോഗമുക്തിയുണ്ടാക്കാന്‍ കഴിഞ്ഞത്.

ഐ ജി, വിജയ് സാഖറെ, ജില്ലാ പൊലീസ് ചീഫ് പി എസ് സാബു, ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ പൂര്‍ണ്ണ മേല്‍നോട്ടത്തിലാണ് പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ട് പോയതെന്ന് അദ്ദേഹം വിശദീകരിച്ചു. ജനങ്ങള്‍ക്ക് പോലീസ് നടപടിമൂലം ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു എന്നുള്ളത് സ്വാഭാവികമാണ്..

 
അതേസമയം പോലീസിന്റെ നടപടിയെ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ജനങ്ങളും പിന്തുണച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, പഞ്ചായത്ത് മെമ്പര്‍മാര്‍, ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രര്‍ത്തകര്‍ എന്നിവരുടെ സേവനം വില മതിക്കാനാകാത്തതാണ്. മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഉദുമ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ രോഗികളെ കൂടി ചേര്‍ത്താല്‍ 49 ഓളം രോഗികളാണ് രോഗമുക്തി നേടിയതെന്നും സി ഐ പറഞ്ഞു.

റോഡുകള്‍ അടച്ചുകെട്ടി സമ്പര്‍ക്ക സാധ്യത തടയാന്‍ പോലീസ് സ്വീകരിച്ച നടപടി ചില കേന്ദ്രങ്ങളിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ രോഗികള്‍ക്ക് മരുന്ന് എത്തിച്ചു കൊടുക്കാനും അറിയിച്ചാല്‍ അസുഖബാധിതരെ ആശുപത്രിലെത്തിക്കാനും ജാഗ്രതാ സമിതിയുടെ സഹായത്തോടെ പൊലിസ് നടപടി സ്വീകരിച്ചിട്ടുമുണ്ട്.

ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി കർശനമായ നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തിയതിന്റെ പേരില്‍ പോലീസിനെ വിമര്‍ശിക്കുന്നതിനെ അസഹിഷുണതയോടെ കണ്ടിട്ടില്ല. പൂച്ചെണ്ടും കല്ലേറും എന്നും പോലീസിന് കിട്ടാറുണ്ട്. പട്രോളിംഗ് സംഘം ഇടവിട്ട് ഇടവിട്ട് രോഗികളുടെ വീടുകളിലും നിരീക്ഷത്തത്തിലുണ്ടായിരുന്നവരുടെ വീടുകളിലും എത്തി ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. പോലീസിന് ഈ ഘട്ടം വരെ 500 ലേറെ പേരെ മാത്രമേ നിരീക്ഷിക്കേണ്ടി വന്നിരുന്നുള്ളു. ഇനി ഒന്നര മാസം കൊണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന ചെമ്മനാട് പഞ്ചായത്തുകാരായ 5,000 ത്തിലധികം പേരെയും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പഞ്ചായത്ത് പരിധിയിലെ 900 ലേറെ പേരെയും അവരുടെ വീട്ടുകാരെയും ഉള്‍പ്പെടെ 15,000 ലേറെ പേരെ നിരീക്ഷിക്കേണ്ടതായുണ്ട്. ജനങ്ങളുടെ സഹകരണം ഇല്ലെങ്കില്‍ പോലീസിന് അത് സാധ്യമാകുക പ്രയാസകരമായിരിക്കുമെന്നും ബെന്നിലാലു കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണിന് തൊട്ടുമുമ്പാണ് ബെന്നിലാലു മേല്‍പ്പറമ്പില്‍ സി ഐ ആയി ചുമതലയേറ്റത്. സി ഐക്ക് പുറമെ എസ് ഐ പത്മനാഭന്റെയും നേതൃത്വത്തിലുള്ള വൻ പോലീസ് ടീം ഊണും ഉറക്കവും ഒഴിഞ്ഞാണ് ജനങ്ങള്‍ക്ക് വേണ്ടി ജാഗരൂകരായി പ്രവര്‍ത്തിച്ചത്.

പോലീസ് മാനസികമായി പീഡിപ്പിച്ചുവെന്ന രോഗബാധിതരുടെയും ബന്ധുക്കളുടെയും ആരോപണം ശരിയല്ലെന്ന് ചോദ്യത്തിനുത്തരമായി സി ഐ പറഞ്ഞു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ അവരുടെ വീടുകളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിച്ചുകൊടുത്ത് അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു പോലീസ്.

കേരളത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികളുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തില്‍ രോഗമുക്തി കൈവന്നത് ജനങ്ങളുടെ സഹകരണം കൊണ്ട്: സി ഐ ബെന്നിലാലു, പോലീസ് നടപടി കര്‍ശനമാക്കിയത് വേറെ വഴിയില്ലാത്തതിനാല്‍


Keywords: Kasaragod, Kerala, news, Top-Headlines, Melparamba, Video, Police, Trending, COVID-19, Melparamba CI Bennilalu about covid prevention
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia