city-gold-ad-for-blogger
Aster MIMS 10/10/2023

പച്ചപുതച്ച് വീണ്ടും മഞ്ചേശ്വരം; 89 വോട്ടില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലേക്ക് യു ഡി എഫിനെ എത്തിച്ച് എം സി ഖമറുദ്ദീന്റെ തകര്‍പ്പന്‍ വിജയം

മഞ്ചേശ്വരം: (www.kasargodvartha.com 24.10.2019) ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. മഞ്ചേശ്വരത്തെ യുഡഎഫിന്റ കരുത്തനായ സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍ എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കി മിന്നുന്ന വിജയം നേടിയിരിക്കുന്നു. 7923 വോട്ടിനാണ് ഖമറുദ്ദീന്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്.

ഭൂരിപക്ഷത്തിന്റെ കണക്ക് വരാനിരിക്കുന്നതെയുള്ളു. കഴിഞ്ഞ തവണ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവസാനം കടന്നുകൂടിയ മുസ്ലിം ലീഗ്‌  ഇത്തവണ മധുരപ്രതികാരമാണ് നല്കിയത്. ബി ജെ പിയെ അക്ഷരാര്‍ത്ഥത്തില്‍ തറ പറ്റിച്ചുകൊണ്ട് ആധികാരിക വിജയമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ നേടിയത്. എല്‍ ഡി എഫ് മണ്ഡലത്തില്‍ നിന്നുതന്നെയുള്ള ആളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് യു ഡി എഫിന്റെ വിജയത്തെ സ്വാധീനിക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിലെ ജനങ്ങള്‍ മുസ്ലിം ലീഗിനെയും യു ഡി എഫിനെയും നെഞ്ചോടു ചേര്‍ക്കുന്ന വന്‍ വിജയമാണ് നല്‍കിയിരിക്കുന്നത്.

പച്ചപുതച്ച് വീണ്ടും മഞ്ചേശ്വരം; 89 വോട്ടില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലേക്ക് യു ഡി എഫിനെ എത്തിച്ച് എം സി ഖമറുദ്ദീന്റെ തകര്‍പ്പന്‍ വിജയം


സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ചില പ്രശ്നങ്ങള്‍ മുസ്ലിം ലീഗിലുണ്ടായിരുന്നുവെങ്കിലും അതൊന്നും തന്നെ എം സി ഖമറുദ്ദീന്റെ വിജയത്തെ ഒരു തരത്തിലും ബാധിച്ചില്ല. തുടക്കം മുതല്‍ ലീഡ് നേടിയ എം സി ഖമറുദ്ദീന് ഒന്നോ രണ്ടോ തവണ മാത്രമാണ് ലീഡ് നിലയില്‍ കുറവ് വന്നത്. പിന്നീട് ലീഡ് നില ക്രമാതീതമായി ഉയര്‍ത്തുകയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടെന്ന നിലയിലാണ് എം സി ഖമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയായത്.

മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക നേതൃത്വം വാശിപിടിച്ചിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വം ഇത് അംഗീകരിച്ചില്ല. കരുത്തനായ എം സി ഖമറുദ്ദീനെ തന്നെ കളത്തിലിറക്കുകയായിരുന്നു. ഇത് ശരിവെച്ചു കൊണ്ടുള്ള വലിയ വിജയമാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍ യു ഡി എഫിനും എം സി ഖമറുദ്ദീനും നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL