ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എം സി ഖമറുദ്ദീന്‍ എം എല്‍ എയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും
കാസര്‍കോട്: (www.kasargodvartha.com 07.11.2020) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഖമറുദ്ദീനെ അന്വേഷണ ഉദ്യോഗസ്ഥനായ എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.
ഖമറുദീനെ അറസ്റ്റ് ചെയ്യുന്നതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ചന്തേര, ബേക്കല്‍, കാസര്‍കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി 100 ലധികം കേസുകളാണ് ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയ തങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മാഹിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം എല്‍ എയെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
നിക്ഷേപകര്‍ക്ക് യഥാസമയം പണം തിരിച്ചുനല്‍കാന്‍ എം എല്‍ എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് മധ്യസ്ഥതയ്ക്ക് നിയോഗിച്ച കല്ലട്ര മാഹിന്‍ ഹാജി നേതൃത്വത്തിനു റിപോര്‍ട്ട് നല്‍കിയിരുന്നു.
റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നം എം എല്‍ എ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുത്തിരുന്നു.
Keywords: Kerala, Kasaragod, News, Gold, MLA, Manjeshwaram, Arrest, Case, MC Khamaruddin MLA may be arrested soon