city-gold-ad-for-blogger

കാസര്‍കോട്ട് ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; ഇല്ലെങ്കില്‍ കര്‍ശന നടപടി, ഇതുവരെ 5 ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി

കാസര്‍കോട്: (www.kasargodvartha.com 20.05.2020) ജില്ലയില്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. സ്പെഷ്യല്‍ ഫോഴ്സ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നിയമനടപടികള്‍ കര്‍ശനമാക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായ എസ് എം എസ് (സോപ്പ് / സാനിറ്റൈസര്‍ മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സ്)  കര്‍ശനമായി പാലിക്കണം.

മാസ്‌ക് ധരിക്കാത്തതിന് പിഴ: 508,500 രൂപ പിഴ ഈടാക്കി, 1017 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 19 വരെയുള്ള കാലയളവില്‍ 1017 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്ന് 500 രൂപാ വീതം 508,500 രൂപ പിഴ ഈടാക്കി. മെയ് 19ന് 125 പേര്‍ക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ഈടാക്കിയത്.
കാസര്‍കോട്ട് ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; ഇല്ലെങ്കില്‍ കര്‍ശന നടപടി,  ഇതുവരെ 5 ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി



Keywords: Kasaragod, Kerala, News, COVID-19, Mask, Top-Headlines, Trending, Mask must for Peoples; Action tighten by Task force

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia