Monkey pox | വാനര വസൂരി: കണ്ണൂരില്‍ യുവാവ് നിരീക്ഷണത്തില്‍
Jul 17, 2022, 19:59 IST
കണ്ണൂര്‍: (www.kasargodvartha.com) വാനര വസൂരി ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ യുവാവ് കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നു. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പൂനെയിലേക്ക് പരിശോധനക്കയച്ചിട്ടുണ്ടെന്നും മെഡികല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്രവത്തിന്റെ പരിശോധനാഫലം എത്തിയിട്ടില്ല. ചൊവ്വാഴ്ച ഫലം വന്നാല്‍ മാത്രമേ വാനര വസൂരി യെന്നകാര്യം ഉറപ്പിക്കാനാകൂവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നും മെംഗ്ലൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്.
Keywords: Man from Kannur under observation for monkey pox, Kannur, News, Health, Trending, Hospital, Treatment, Top-Headlines, Kerala.