city-gold-ad-for-blogger

മമ്മൂട്ടിയുടെ 'പുഴു'വിന് ക്ലീന്‍ യു സര്‍ടിഫികറ്റ്; സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി

കൊച്ചി: (www.kasargodvartha.com 10.02.2022) മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പുഴു'വിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. നവാഗതയായ റതീന സംവിധാനം ചെയ്ത ചിത്രത്തിന് സീനുകളൊന്നും കട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ടിഫികറ്റ് ആണ് ലഭിച്ചത്.

ക്രൈം ത്രിലറായി (Crime Thriller) ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ഡയറക്ട് ഒടിടി റിലീസായി ആവും ചിത്രം എത്തുകയെന്ന് റിപോര്‍ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭ്യമായിട്ടില്ല. മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ രചയിതാവ് ഹര്‍ശദിന്റെ കഥയ്ക്ക് ഹര്‍ശദിനൊപ്പം ശര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ 'പുഴു'വിന് ക്ലീന്‍ യു സര്‍ടിഫികറ്റ്; സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി

'പുഴു'വില്‍ പാര്‍വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി വേഷമിടുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മാണം.

ഛായാഗ്രഹണം, തേനി ഈശ്വര്‍. സംഗീതം ജേക്‌സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗന്‍ഡ് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി.

Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Certificates, Trending, Mammootty, Movie, Puzhu, Censored, U certificate, Mammootty movie Puzhu censored with clean U certificate.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia