3 ജില്ലകള്‍ താണ്ടിയത് 3 വാഹനത്തില്‍; ലോക്ഡൗണില്‍ കാസര്‍കോട്ട് കുടുങ്ങിയ അധ്യാപിക 23 ദിവസത്തിനു ശേഷം മൂന്നര വയസുള്ള മകന്റെയടുത്തെത്തി
Apr 13, 2020, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2020) 3 ജില്ലകള്‍ താണ്ടിയത് 3 വാഹനത്തില്‍. ലോക്ഡൗണില്‍ കാസര്‍കോട്ട് കുടുങ്ങിയ അധ്യാപിക 23 ദിവസത്തിനു ശേഷം മൂന്നര വയസുള്ള മകന്റെയടുത്തെത്തി. സ്വകാര്യ സ്‌കൂളിലെ അധ്യാപികയും വിദ്യാനഗര്‍ ഐ ടി ഐ റോഡില്‍ വാടക വീട്ടില്‍ താമസിക്കാരിയുമായ ടി എസ് നിതാരയാണ് ലോക്ഡൗണില്‍ കുടുങ്ങിയത്. അധ്യാപിക കാസര്‍കോട്ടും മകന്‍ റിച്ചു വയനാട് മാനന്തവാടിയിലുമായി.
കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ഡേ കെയറില്‍ കുട്ടിയെ ആക്കിയായിരുന്നു അധ്യാപികയായ നിതാരയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭര്‍ത്താവ് ടി വി സുജിത്തും ജോലിക്കു പോയിരുന്നത്. മാര്‍ച്ച് 10 ന് ഡേ കെയര്‍ അടച്ചതോടെ കുട്ടിയെ നോക്കാനാളില്ലാതായി. 21ന് നിതാരയുടെ അച്ഛന്‍ പി കെ ശശി കുട്ടിയെ തങ്ങളുടെ വയനാട് മാനന്തവാടി വിന്‍സന്റ് ഗിരി പുതിയടത്തു മീത്തലെ വീട്ടിലേക്കു കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ 21ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമ്മയും കുഞ്ഞും രണ്ട് ധ്രുവങ്ങളിലായി.
ഇതോടെ മകന്റെ അടുത്തേക്ക് പോകാനുള്ള അനുമതിക്കായി നിതാര ഓഫീസുകള്‍ കയറിയിറങ്ങി. വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ല കാസര്‍കോട് കലക്ടറേറ്റില്‍ ബന്ധപ്പെട്ടെങ്കിലും കുഞ്ഞിന്റെ അടുത്തെത്താനുള്ള വഴി തെളിഞ്ഞില്ല. തുടര്‍ന്ന് കോവിഡ് ജില്ലാ സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയെ വിളിച്ചു സങ്കടം ബോധിപ്പിച്ചു. അദ്ദേഹം ഇടപെട്ട് കലക്ടര്‍ക്കും ഐ ജിക്കും നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നിന്ന് 11ന് രാവിലെ എത്താന്‍ നിര്‍ദേശം ലഭിച്ചു. തടസങ്ങള്‍ പറഞ്ഞ് വൈകിട്ട് അഞ്ചു വരെ പാസ് വൈകിപ്പിച്ചു. അനുവദിച്ച പാസിലെ സമയമാകട്ടെ 11ന് വൈകിട്ട് ആറു മുതല്‍ പിറ്റേന്ന് രാവിലെ എട്ടു മണി വരെയായിരുന്നു.
കാസര്‍കോട് നിന്നു ഏര്‍പ്പാടാക്കിയ താത്കാലിക വാഹനത്തില്‍ പോകാനായിരുന്നു പദ്ധതി. എന്നാല്‍ പാസില്‍ രേഖപ്പെടുത്തിയ നമ്പറുമായുള്ള വാഹനവുമായി വയനാട്ടില്‍ പോയാല്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിഞ്ഞു മാത്രമേ മടങ്ങാന്‍ സാധിക്കുകയുള്ളൂവെന്നു പറഞ്ഞതോടെ വാഹനം ഉടമയ്ക്ക് തിരികെ നല്‍കാന്‍ വഴിയില്ലെന്നായി.
ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെല്ലില്‍ വിളിച്ചപ്പോള്‍ ഓരോ ജില്ലയിലും ഓരോ വാഹനം എന്ന രീതിയില്‍ മൂന്ന് വാഹനത്തിലായി അനുമതി പാസുമായി പോകാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തി വരെ നിതാരയെ ഭര്‍ത്താവ് എത്തിച്ചു. കണ്ണൂര്‍ അതിര്‍ത്തിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ പുലര്‍ച്ചെ നാലു മണിക്ക് കണ്ണൂര്‍ വയനാട് അതിര്‍ത്തിയായ ബോയ്‌സ് ടൗണിലെത്തിച്ചു.
ഇവിടെ നിന്ന് നിതാരയുടെ മാതാപിതാക്കളായ പി കെ ശശിയും കെ ജെ സിസിലിയും എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
Keywords: Kasaragod, Kerala, news, Wayanad, Top-Headlines, Trending, COVID-19, Lock down; teacher travel in 3 vehicles to meet son
< !- START disable copy paste -->