കേരളത്തില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; കാസര്‍കോട്ട് ഡിസംബര്‍ 14 ന്
തിരുവനന്തപുരം: (www.kasargodvartha.com 06.11.2020) കേരളത്തില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തെരെഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കാസര്‍കോട്ട് ഡിസംബര്‍ 14 ന് മൂന്നാം ഘട്ടത്തിലാണ് തെരെഞ്ഞടുപ്പ്.
ഒന്നാം ഘട്ടമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ തെരെഞ്ഞടുപ്പ് നടക്കും.
രണ്ടാം ഘട്ടമായ ഡിസംബര്‍ 10 ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് തെരെഞ്ഞടുപ്പ്.
മൂന്നാം ഘട്ടമായ ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തെരെഞ്ഞടുപ്പ് നടക്കും.
വോട്ടെണ്ണല്‍ - ഡിസംബര്‍ 16നാണ്. തെരെഞ്ഞെടുപ്പ് വിജ്ഞാപനം നവംമ്പര്‍ 12 ഉണ്ടാകും. തെരെഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെരെഞ്ഞടുപ്പ് പെരുമാറ്റ ചട്ടവും നിലവില്‍ വന്നു. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11 ന് ആണ് അവസാനിക്കുന്നത്. തുടര്‍ന്നുള്ള ഭരണനിര്‍വ്വഹണത്തിന് അഡ്മിനിസ്‌ട്രേറ്റീവ് സമിതി നിലവില്‍ വരും.
Keywords: Thiruvananthapuram, news, Kerala, election, Top-Headlines, Trending, Local self-government elections in Kerala in three phases; Kasargod on December 14th