കേരളത്തില്‍ നിന്നും പുറത്തുപോയവര്‍ക്ക് കോവിഡ്; 110 രോഗികളുടെ പട്ടിക കൈമാറി, 14 പേര്‍ കാസര്‍കോട് നിന്നും പോയവര്‍, അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Jun 28, 2020, 10:58 IST
തിരുവനന്തപുരം: (www.kasargodvartha.com 28.06.2020) കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച 10 രോഗികളുടെ പട്ടിക സംസ്ഥാനങ്ങള്‍ കൈമാറി. സംഭവത്തില്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അതതു സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അതേക്കുറിച്ചു പരിശോധിക്കാനാകില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി നേരത്തെ. എന്നാല്‍ ഇത് തിരുത്തി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എല്ലാ സര്‍ക്കാരുകളോടും വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യാത്ര പുറപ്പെട്ടതിന്റെയും പരിശോധന നടന്നതിന്റെയും തീയതികള്‍, ഇവര്‍ രോഗ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയിട്ടുണ്ടോ, ഇവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കു പോയ നൂറിലേറെ പേര്‍ക്ക് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തി. ഈ രോഗികളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ കേരളം ശേഖരിക്കും.
സര്‍ക്കാരിനു ലഭിച്ച 110 പേരുടെ പട്ടികയില്‍ കാസര്‍കോട് നിന്നും 14 പേരാണുള്ളത്. കൊല്ലം - 11, കണ്ണൂര്‍ - 10, കോഴിക്കോട് - 10, ആലപ്പുഴ - 10, പാലക്കാട് - 9, പത്തനംതിട്ട- 9, തൃശൂര്‍ -9, ഇടുക്കി -9, കോട്ടയം -8, മലപ്പുറം -5, എറണാകുളം - 3, വയനാട് - 2, തിരുവനന്തപുരം - 1 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ കണക്ക്.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, List of 110 covid patients from Kerala
< !- START disable copy paste -->