കാസര്‍കോട്ടെ നഗരസഭകളില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ തനിയാവര്‍ത്തനം
Dec 16, 2020, 16:07 IST
കാസർകോട്: (www.kasargodvartha.com 16.12.2020) ജില്ലയിലെ നഗരസഭകളില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ തനിയാവര്‍ത്തനം. മൂന്ന് നഗരസഭകളിലെയും വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍ ഡി എഫും കാസര്‍കോട് നഗരസഭ യു ഡി എഫും നിലനിര്‍ത്തി.
കാഞ്ഞങ്ങാട് നഗരസഭയില്‍ 21 വാര്‍ഡുകള്‍ എല്‍ ഡി എഫും 13 വാര്‍ഡുകളില്‍ യു ഡി എഫും അഞ്ച് വാര്‍ഡുകളില്‍ എന്‍ ഡി എയും നാല് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.
കാസര്‍കോട് നഗരസഭയില്‍ 21 വാര്‍ഡുകളില്‍ യു ഡി എഫും 14 വാര്‍ഡുകളില്‍ എന്‍ ഡി എയും രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരും ഒരു വാര്‍ഡില്‍ എല്‍ ഡി എഫും നേട്ടമുണ്ടാക്കി. നീലേശ്വരം നഗരസഭയില്‍ 20 വാര്‍ഡുകളില്‍ എല്‍ ഡി എഫും ഒമ്പത് വാര്‍ഡുകില്‍ യു ഡി എഫും മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.

Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, Kasaragod-Municipality, Kanhangad-Municipality, Neeleswaram, Last year's recurrence in Kasargode municipalities.
< !- START disable copy paste --> 