city-gold-ad-for-blogger

King Charles III | 900 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിടനില്‍ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവായി ചാള്‍സ് മൂന്നാമന്‍; കിരീടധാരണം മേയ് 6ന്; ചടങ്ങ് വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍; ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ട് ബകിംഗ്ഹാം കൊട്ടാരം

ലന്‍ഡന്‍: (www.kasargodvartha.com) ബ്രിടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മേയ് ആറിന് നടക്കുമെന്ന് രാജകുടുംബം അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിലൂടെയാണ് ബകിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയത്. കിരീടധാരണം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കും. ഇതോടൊപ്പം ചാള്‍സിന്റെ ഭാര്യ കാമിലയും രാജപത്‌നിയായി (ക്വീന്‍ കന്‍സോര്‍ട്) അവരോധിക്കപ്പെടും. 

സെപ്തംബര്‍ എട്ടിന് എലിസബത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകന്‍ ചാള്‍സ് രാജാവായി ചുമതലയേറ്റത്. അന്നുമുതല്‍ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലികന്‍ സഭയുടെ തലവന്‍കൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയല്‍ ക്രൗന്‍ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. 

പാരമ്പര്യത്തിലൂന്നിയുള്ളതും ഭാവിയിലേക്കുറ്റ് നോക്കിക്കൊണ്ടുള്ളതുമായിരിക്കും ആഘോഷപരിപാടികള്‍. രാജാവിന്റെ കിരീടധാരണത്തിന് സമാനമായതും എന്നാല്‍ ലളിതവുമായ ചടങ്ങില്‍ കാമില രാജ്ഞിയെയും കിരീടമണിയിക്കും. ഇന്‍ഡ്യയില്‍നിന്നുള്ള കോഹിനൂര്‍ രത്‌നം അടങ്ങിയ കിരീടമാകും കാമിലയ്ക്ക് ലഭിക്കുക.

കിരീടധാരണ വേളയില്‍, കാന്റര്‍ബറി ആര്‍ച് ബിഷപ് രാജാവിനെ അഭിഷേകം ചെയ്യുകയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും. ചെങ്കോല്‍ സ്വീകരിച്ച ശേഷം ആര്‍ച് ബിഷപ് സെന്റ് എഡ്വേര്‍ഡിന്റെ കിരീടം രാജാവിന്റെ തലയില്‍ അണിയിക്കുമെന്നും ബകിംഗ്ഹാം കൊട്ടാരം പുറത്തുവിട്ട വിവരം അടിസ്ഥാനപ്പെടുത്തി പിടിഐ റിപോര്‍ട് ചെയ്തു.  

1066ല്‍ വില്യം ദി കോണ്‍ക്വറര്‍ മുതല്‍ ഇന്‍ഗ്ലന്‍ഡിലെയും പിന്നീട് ബ്രിടനിലെയും യുനൈറ്റഡ് കിംഗ്ഡത്തിലെയും രാജാക്കന്മാരും രാജ്ഞികളും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വച്ചാണ് കിരീടമണിഞ്ഞിട്ടുള്ളത്. ചാള്‍സ് 41-ാമത്തെ രാജാവാണെന്ന് റോയിടേഴ്സ് റിപോര്‍ട് ചെയ്തു. 

King Charles III | 900 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിടനില്‍ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവായി ചാള്‍സ് മൂന്നാമന്‍; കിരീടധാരണം മേയ് 6ന്; ചടങ്ങ് വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍; ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ട് ബകിംഗ്ഹാം കൊട്ടാരം


ഏകദേശം 70 വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ആദ്യത്തെ കിരീടധാരണ ചടങ്ങായിരിക്കും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. കിരീടധാരണസമയത്ത് ചാള്‍സിന് 74 വയസ് പൂര്‍ത്തിയാകും. 900 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിടനില്‍ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാള്‍സ് മൂന്നാമന്‍. 1953 ജൂണിലായിരുന്നു എലിസബത് രാജ്ഞിയുടെ കിരീടധാരണം.

ലോകനേതാക്കള്‍ ഉള്‍പെടെയുള്ള നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഈ ദിവസം പൊതു അവധിയായിരിക്കുമോ എന്നത് സംബന്ധിച്ചുള്ള തീരുമാനം ആയിട്ടില്ല. മേയ് ഒന്നാം തിയതി തിങ്കളാഴ്ച മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ ആണ്. ഇതിന്റെ തുടര്‍ച്ചയായി കീരീടധാരണത്തിന് മറ്റൊരു നീണ്ട വീകെന്‍ഡിനുള്ള സാധ്യത ഏറെയാണ്.

Keywords:  news,World,Top-Headlines,Trending,Death, Religion,King Charles III to be crowned on May 6, 2023, says British Royal Family

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia