city-gold-ad-for-blogger

ഖമറുദ്ദീന്റെ മനസുപോലെ വിജയവും

മഞ്ചേശ്വരം: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ നേടിയ വന്‍ വിജയം അദ്ദേഹത്തിന്റെ മനസുപോലെ പരിശുദ്ധമാണെന്ന് നേതാക്കളും പ്രവര്‍ത്തകരും ഒരു പോലെ പറയുന്നു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതു മുതല്‍ എല്ലാ ജന വിഭാഗങ്ങളെയും ഒരേ പോലെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു ഖമറുദ്ദീന്‍. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ വിശ്വാസത്തിന്റെയും വിഭാഗീയതയുടെയും പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഖമറുദ്ദീന്‍ മണ്ഡലത്തിലെ ജനങ്ങളെ ഒന്നായി കണ്ട്, ജനങ്ങളുടെ ഒത്തൊരുമയും മത സൗഹാര്‍ദവും ജീവിത പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞുകൊണ്ടാണ് വോട്ട് തേടിയത്. തീരദേശ മേഖലയിലെയും മറ്റു ഉള്‍നാടന്‍ പ്രദേശങ്ങളിലെയും ജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.

കുടിവെള്ള പ്രശ്‌നമാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഖമറുദ്ദീന്റെ ശ്രദ്ധയില്‍പെടുത്തിയത്. അതിന് ഏതു നിലയിലും എം എല്‍ എ ആയാല്‍ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കുമെന്ന് പോലും പ്രചരണത്തിനെത്തിയപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവരെയെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന സാന്ത്വന വാക്കുകളിലൂടെയാണ് അദ്ദേഹം അനുനയിപ്പിച്ചത്. മഞ്ചേശ്വരത്തിന്റെ മണ്ണില്‍ ഒരു വിധത്തിലുള്ള വിഭാഗീയതയും ഇല്ലെന്ന് സ്ഥാപിക്കാന്‍ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം സി ഖമറുദ്ദീന്‍ ശ്രമിച്ചത്. അതുകൊണ്ടു തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വില കല്‍പിക്കുകയും അടുത്ത എം എല്‍ എ അദ്ദേഹം തന്നെയായിരിക്കുമെന്ന് ഉറപ്പിക്കുകയുമായിരുന്നു.

ഖമറുദ്ദീന്റെ മനസുപോലെ വിജയവും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Khamaruddin and his winning performance.
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia