city-gold-ad-for-blogger

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലയാളം മാഷപ്പ്

കാസര്‍കോട്: (www.kasargodvartha.com 16.07.2017) സോഷ്യല്‍ മീഡിയയില്‍ തരംഗമായി കാസര്‍കോട്ടെ യുവാക്കളുടെ മലയാളം മാഷപ്പ്. തളങ്കര കെ കെ പുറത്തെ അബ്ദുല്‍ ആദില്‍, അടുക്കത്ത്ബയലിലെ ഫര്‍സീന്‍ അബ്ദുല്ല, ചൗക്കിയിലെ സഫ്ത്തര്‍ ഹഫീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച മാഷപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ 14 മലയാളം പാട്ടുകള്‍ ജസ്റ്റിന്‍ ബീബറുടെ ഡെസ്പാസിറ്റോ ശൈലിയില്‍ മാഷപ്പ് ചെയ്തുകൊണ്ടാണ് യുവാക്കൾ സംഗീതാസ്വാദകരില്‍ മനം നിറച്ചത്.  www.kasargodvartha.com

ഫര്‍സീനും സഫ്ത്തറും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ആദിലാണ് പാട്ടുകള്‍ ക്രമീകരിക്കുകയും വീഡിയോ എഡിറ്റിംഗും നടത്തിയത്. കാസര്‍കോട്ടെ സ്മൂത്തി സീക്രട്ട് എന്ന ജ്യൂസ് ഷോപ്പില്‍ വെച്ചാണ് യുവാക്കള്‍ ആല്‍ബം ചിത്രീകരിച്ചത്. അഹ് മദ് അര്‍ഷാദ്, ഷാഹിദ് മുഹമ്മദ് വെസ്റ്റ് തുടങ്ങിയവരാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഉദയഗിരി വേവ്‌സ് ഓഡിയോ സ്റ്റുഡിയോയാണ് റെക്കോര്‍ഡ് ചെയ്തത്.  www.kasargodvartha.com

ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കി നിന്നു, പുലിവാല്‍ കല്യാണത്തിലെ ആരു പറഞ്ഞു, കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന സിനിമയിലെ കാറ്റേ നീ വീശരുതിപ്പോള്‍, കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ടു, ഹണി ബീയിലെ നേരാണെ നമ്മടെ കൊച്ചി, സക്കറിയ്യയുടെ ഗര്‍ഭിണിയിലെ വെയില്‍ ചില്ല പൂക്കുംനാളില്‍, ഓളങ്ങളിലെ തുമ്പി വാ തുമ്പ കുടത്തില്‍, സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ എത്രയോ ജന്മമായി, സ്വപ്‌നക്കൂടിലെ കറുപ്പിനഴക്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ചാന്തുപൊട്ടും ചങ്കേലസും, മേലെ മാനത്ത്, ഉസ്താദ് ഹോട്ടലിലെ വാതിലില്‍, മിന്നാരത്തിലെ നിലാവെ മായുമോ തുടങ്ങിയ പാട്ടുകളാണ് മാഷപ്പില്‍ ഉള്‍പെടുത്തിയത്.  www.kasargodvartha.com

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലയാളം മാഷപ്പ്




Keywords:  Kasaragod, Kerala, news, Top-Headlines, YouTube, Social media, Viral, Kasargodan youths, Kasargodan youths mashup video goes viral

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia