കാസർകോട്ട് പകർച്ചവ്യാധി നിയന്ത്രണ കേസുകൾക്ക് ഇനി മുതൽ പത്തിരട്ടി പിഴ
Sep 7, 2020, 19:16 IST
കാസർകോട്: (www.kasargodvartha.com 07.09.2020) കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ എടുക്കുന്ന കേസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിലവിൽ ചുമത്തുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തിരുമാനം.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍, കടകളിലും പൊതു ഇടങ്ങളിലുംകൂട്ടം കൂടൽ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴയില്‍ വര്‍ധനവ്. പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി പാലിക്കാത്തതിനാൽ ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Kasargod epidemic control cases now face ten times fines