city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുമാറ്റച്ചട്ടലംഘനം: കാസര്‍കോട്ട് നീക്കം ചെയ്തത് 1022 തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍

കാസര്‍കോട്: (www.kasargodvartha.com 10.12.2020) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 1022 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉള്‍പ്പടെയാണിത്. 

പെരുമാറ്റച്ചട്ടലംഘനം: കാസര്‍കോട്ട് നീക്കം ചെയ്തത് 1022 തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍

കാഞ്ഞങ്ങാട് ബ്ലോക് പരിധിയിലാണ് ഏറ്റവുമധികം വസ്തുക്കള്‍ നീക്കം ചെയ്തത്. 275 പ്രചരണ സാമഗ്രികളാണ് ഇവിടെ നീക്കം ചെയ്തത്. മഞ്ചേശ്വരം ബ്ലോക് പരിധിയില്‍ 167 പ്രചരണ സാമഗ്രികളും കാസര്‍കോട് ബ്ലോക് പരിധിയില്‍ 251  എണ്ണവും കാറഡുക്ക ബ്ലോക്കിലെ 1499 ഉം നീലേശ്വരം ബ്ലോകില്‍ 108 ഉം പരപ്പ ബ്ലോക് പരിധിയില്‍ 140 ഉം പ്രചരണ സാമഗ്രികള്‍ പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് നീക്കം ചെയ്തു. 

ജില്ലയിലെ നഗരസഭകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ബ്ലോകുകളിലും പ്രവര്‍ത്തിക്കുന്ന ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡാണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരുമാറ്റച്ചട്ടം പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതും നീക്കം ചെയ്യുന്നതും. സര്‍കാര്‍ ഓഫീസുകളുടെ ചുമരുകളിലും പരിസരത്തുമുള്ള നോടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, പൊതു ജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണ സാമഗ്രികള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുവാദമില്ലാതെ സ്ഥാപിക്കുന്ന പ്രചരണോപാധികള്‍ എന്നിവ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഉള്‍പ്പെടുമെന്നും ജില്ലാ നോഡല്‍ ഓഫീസര്‍  രത്നാകരന്‍ എ ബി പറഞ്ഞു.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ പൊതു സഥലമോ സ്വകാര്യ സ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യമെഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാനായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും മാറ്റിയില്ലെങ്കില്‍ സാമഗ്രികള്‍ മാറ്റാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും.


Keywords: Kasaragod, News, Kerala, Trending, Local-Body-Election-2020, Election, Kasargod removed 1022 election campaign materials
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia