കാസര്‍കോടിനെ റെഡ്‌സോണില്‍ നിന്നും ഒഴിവാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം; പകരം ഓറഞ്ച് സോണില്‍
May 1, 2020, 12:15 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 01.05.2020) കോവിഡ് റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ കണ്ണൂര്‍, കോട്ടയം ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പെട്ടിരിക്കുന്നത്. കാസര്‍കോട് ഉള്‍പെടെ 10 ജില്ലകളെ റെഡ് സോണില്‍ നിന്നും ഒഴിവാക്കി ഓറഞ്ച് സോണില്‍ ഉള്‍പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളാണ് കേരളത്തില്‍ ഓറഞ്ച് സോണിലുള്ളത്.
രാജ്യത്ത് ആകെ 130 ജില്ലകളാണ് റെഡ് സോണില്‍ ഉള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്നാട് 12ഉം ഡല്‍ഹിയില്‍ 11 ജില്ലകളും 'നോ ആക്റ്റിവിറ്റി' സോണുകളുമാണ്. രാജ്യത്താകെയുള്ള 733 ജില്ലകളില്‍ 284 എണ്ണമാണ് ഓറഞ്ച് സോണില്‍ ഉള്ളത്. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകള്‍ അനുവദിക്കും.
ഗ്രീന്‍ സോണില്‍ മെയ് നാലു മുതല്‍ പരമാവധി ഇളവുകള്‍ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീന്‍ സോണുകളാണ് ഉള്ളത്. കേരളത്തില്‍ എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Kasaragod district removed from Orange zone
< !- START disable copy paste -->