city-gold-ad-for-blogger

കരിപ്പൂരിനെ പിടിമുറുക്കി കൊള്ളസംഘം; പദ്ധതിയിടുന്നത് സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടാന്‍, ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം, ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: (www.kasargodvartha.com 15.02.2020) കരിപ്പൂരിനെ പിടിമുറുക്കി കൊള്ളസംഘം. ഒരാഴ്ചക്കിടെ രണ്ടാമത്തെ തട്ടിക്കൊണ്ടുപോവല്‍ സംഭവവും റിപോര്‍ട്ട് ചെയ്തതോടെ വിമാനയാത്രക്കാര്‍ ആശങ്കയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയാണ് സംഘം തട്ടിക്കൊണ്ടുപോയി കവര്‍ച്ചയ്ക്കിരയാക്കുന്നത്. സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടാനുള്ള ശ്രമമാണ് സംഘം നടത്തുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

ഏതാനും ദിവസം മുമ്പ് ദക്ഷിണ കന്നഡ സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം പണവും കൈക്കലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് ഉദുമ സ്വദേശി സന്തോഷ്, അബ്ദുല്‍ സത്താര്‍ എന്നിവരെ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം എവിടെ എന്ന് ചോദിച്ചായിരുന്നു അക്രമമെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിമാനമിറങ്ങി ഓട്ടോറിക്ഷയില്‍ കോഴിക്കോട്ടേക്ക് പോകുംവഴിയാണ് പിന്നാലെ കാറിലെത്തിയ മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തി കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് യുവാക്കളെ കാറില്‍ കയറ്റി താനൂര്‍ കടപ്പുറത്തേക്ക് കൊണ്ടുപോയി മര്‍ദിച്ച് കൈയ്യിലുണ്ടായിരുന്ന പണവും മൂന്നര പവന്റെ സ്വര്‍ണവും തട്ടിയെടുത്തത്.

ദക്ഷിണ കന്നഡ സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി റഷീദാണ് പിടിയിലായത്. ഇയാളില്‍ നിന്ന് സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

കരിപ്പൂരിനെ പിടിമുറുക്കി കൊള്ളസംഘം; പദ്ധതിയിടുന്നത് സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടാന്‍, ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം, ഒരാള്‍ അറസ്റ്റില്‍

Keywords:  Kerala, news, Top-Headlines, Trending, gold, arrest, Police, Investigation, arrest, Crime, Karipur airport kidnapping gang; one arrested
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia