കുമ്പളയിലും മൊഗ്രാലിലും കഞ്ചാവ് വില്‍പ്പന സജീവം
Dec 11, 2011, 15:09 IST
കുമ്പള: കഞ്ചാവിന്റെ വില്‍പ്പനയും ഉപയോഗവും കുമ്പളയിലും, മൊഗ്രാലിലും വര്‍ദ്ധിച്ചു വരുന്നതായി പരാതി. അടുത്തകാലത്ത് പോലീസ് കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളില്‍ നിന്ന് പിടികൂടിയ കഞ്ചാവ് കേസുകളില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് ചെറിയ വകുപ്പുകള്‍ പ്രകാരം കേസില്‍ നിന്ന് രക്ഷപ്പെട്ടതോടെയാണ് കഞ്ചാവ് വില്‍പ്പന ഈ പ്രദേശങ്ങളില്‍ പൊടിപൊടിക്കുന്നത്. നേരത്തെ ജില്ലയിലെ കാസര്‍കോട്, പാലക്കുന്ന്, പള്ളിക്കര, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ സജീവമായി വില്‍പന നടന്നിരുന്നു. പോലീസ് നടപടികള്‍ കര്‍ശനമാക്കിയതോടെ ഉപ്പള-കുമ്പള, മൊഗ്രാല്‍, എരിയാല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്. ഇവിടങ്ങളലേക്ക് മംഗലാപുരത്ത് നിന്നാണ് വന്‍തോതില്‍ കഞ്ചാവ് എത്തുന്നത്. ഇതിനായി കഞ്ചാവ് എത്തിക്കുന്നതിനായി പ്രത്യേക ഏജന്റുമരും, താവളവും പ്രവര്‍ത്തിച്ചുവരുന്നതായാണ് സൂചന.
തുച്ഛമായ വിലയ്ക്കാണ് കര്‍ണ്ണാടക, ഒറീസ സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് എത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് കുമ്പളയിലും, മൊഗ്രാലിലും വില്‍പ്പന. ഒരു ഗ്രാം കഞ്ചാവിന് 50 രൂപയോളം ഈടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റുകളിലാക്കിയാണത്രെ നല്‍കുന്നത്. ഇതിന് പ്രത്യേക സ്ഥലങ്ങള്‍ കണ്ട് വെച്ച് വില്‍പ്പന നടത്തുന്നുവെന്നാണ് അറിയുന്നത്. കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍ കൃത്യമായി പോലീസിന് അറിയാമെങ്കിലും ചെറിയ കച്ചവടം എന്ന പേരില്‍ പോലീസ് കാര്യമാക്കുന്നില്ല. ഇത് കച്ചവടം വിപുലപ്പെടുത്താന്‍ കഞ്ചാവ് ലോബികള്‍ക്ക് സഹായകമാവുന്നതായാണെന്നാണ് ആക്ഷേപം. കുമ്പളയിലും, മൊഗ്രാലിലും കൂടുതലും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് ഉപഭോക്താക്കള്‍.
കുമ്പളയില്‍ സ്‌കൂള്‍ റോഡിലും മൊഗ്രാലില്‍ കുട്ടിയംവളപ്പില്‍ ഒരു വീട് കേന്ദ്രീകരിച്ചുമാണ് കഞ്ചാവ് വില്‍ക്കപ്പന പൊടിപൊടിക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ ഇവിടങ്ങളിലേക്ക് കഞ്ചാവ് വാങ്ങാന്‍ ഉപഭോക്താക്കളെത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.
ലഹരി വില്‍പ്പനയ്‌ക്കെതിരെ പോലീസ് വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ലഹരി വില്‍പ്പനയ്‌ക്കെതിരെ പോലീസ് വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Keywords: Kumbala, Kasaragod, Kanjavu, Mogral







