city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏത് വിശ്വാസത്തെ സംരക്ഷിക്കാനും മുസ്ലിംലീഗ് വിശ്വാസികളുടെ കൂടെയുണ്ടാവും: കെ എം ഷാജി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2018) ഏത് വിശ്വാസത്തെയും സംരക്ഷിക്കാന്‍ മുസ്ലിംലീഗ് എല്ലാകാലത്തും വിശ്വാസികളുടെ കൂടെയുണ്ടാവുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോടതികള്‍ മത വിശ്വാസത്തിന് മുകളില്‍ ഇടിച്ചു കയറാന്‍ ശ്രമിക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണം എന്ന് സുപ്രീം കോടതി പറയുമ്പോള്‍ അതാണ് സംഭവിക്കുന്നത്. ഇത്തരം വിധികള്‍ ഏക സിവില്‍ കോഡിലേക്കുള്ള പ്രയാണമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ സമയത്ത് സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചവരായ മുസ്ലിം സംഘടനകള്‍ക്ക് നാക്കിറങ്ങി പോയോ എന്ന് ഷാജി ചോദിച്ചു. ഏത് വിശ്വാസത്തെയും സംരക്ഷിക്കാന്‍ മുസ്ലിംലീഗ് എല്ലാകാലത്തും വിശ്വാസികളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പ്രളയ ദുരിതബാധിതരുടെ സഹായ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാങ്ങുന്നതിനെ പ്രതിപക്ഷം എതിര്‍ത്തതിന്റെ സത്യം ഇപ്പോള്‍ വ്യക്തമായില്ലേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തോന്നും പോലെ ചെലവഴിക്കുകയാണ്. പ്രളയത്തിന് പ്രത്യേക ഫണ്ട് ഉണ്ടാക്കണ മെന്ന് പറഞ്ഞപ്പോള്‍ നിയമമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. നിയമസഭയിലെ 140 എം.എല്‍.എമാരും ഇരിക്കുന്നത് നിയമം നിര്‍മിച്ച് നല്‍കാനാണെന്ന ബോധം സര്‍ക്കാറിന് വേണം. കറന്‍സിയുടെ മൂല്യം കുറയുന്നതിനനുസരിച്ച് രാജ്യത്തിന്റെ സമ്പദ് ഘടന തകരുകയാണ്. വൈകാരികത കൊണ്ട് ഒരു രാജ്യത്തെ ഭരിക്കാന്‍ കഴിയുകയില്ലായെന്നതാണ് മോഡി സര്‍ക്കാര്‍ നല്‍കുന്ന പാഠം. മോഡി പറയുന്നത് രാജ്യത്ത് ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങളില്ലായെന്നയവസ്ഥയാണുള്ളതെന്നാണ്. എന്നാല്‍ ഉത്തര്‍ പ്രദേശ് യോഗി ആദിത്യനാഥ് ഭരണത്തില്‍ ഈ വര്‍ഷം മാത്രം നടന്നത് നൂറ്റി നാല്‍പത് ആള്‍ക്കൂട്ട കൊലപാതങ്ങളാണെന്നും കെ.എം ഷാജി കൂട്ടി ചേര്‍ത്തു.

സമ്മേളനം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ. എന്‍.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഇബ്രാഹിം സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ്് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി,  മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, സംസ്ഥാന കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്ത്, മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ കെ.കെ ജാഫര്‍, മറ്റ് ഭാരവാഹികളായ ബി ഹസൈനാര്‍ ഹാജി, എം.എസ് ഹമീദ് ഹാജി, ഖമറുദ്ദീന്‍ പുഞ്ചാവി, കെ.കെ ഇസ്്മാഈല്‍, മുനിസിപ്പല്‍ യൂത്ത്ലീഗ് പ്രസിഡണ്ട് ശംസുദ്ദീന്‍ ആവിയില്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, കെ.എം.സി.സി നേതാവ് യാക്കൂബ് ആവിയില്‍, മുനിസിപ്പല്‍ പ്രവാസി ലീഗ് പ്രസിഡന്റ് സി അബ്ദുല്ല ഹാജി, മുനിസിപ്പല്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.ബി കുട്ടിഹാജി എന്നിവര്‍ പ്രസംഗിച്ചു.
ഏത് വിശ്വാസത്തെ സംരക്ഷിക്കാനും മുസ്ലിംലീഗ് വിശ്വാസികളുടെ കൂടെയുണ്ടാവും: കെ എം ഷാജി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Muslim-league, Kanhangad-Municipality, Top-Headlines, Trending, K M Shaji on Sabarimala issue
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia