city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് മരണനിരക്കില്‍ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: (www.kasargodvartha.com 29.05.2020) കോവിഡ് മരണനിരക്കില്‍ ചൈനയെ ഇന്ത്യ മറികടന്നു. ഇതുവരെ 4706 രോഗികളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചൈനയില്‍ 4634 ആണ് കോവിഡ് മരണനിരക്ക്. 24 മണിക്കൂറിറിടെ ഇന്ത്യയില്‍ 7466 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്.

ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,65,799 ആയി. ഇതില്‍ 89,987 പേരാണ് ചികിത്സയിലുള്ളത്. 71,105 പേര്‍ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 175 കോവിഡ് രോഗികളാണ് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ തുര്‍ക്കിയെയും മറികടന്ന് ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തിയിരുന്നു. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്കു തൊട്ടുമുന്നില്‍ ഇപ്പോള്‍ ജര്‍മനിയാണ്.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് അരലക്ഷത്തിലേറേ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

കോവിഡ് മരണനിരക്കില്‍ ചൈനയെ മറികടന്ന് ഇന്ത്യ


Keywords:  News, National, Top-Headlines, Trending, COVID-19, India’s coronavirus death count tops China as new cases spike
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia