city-gold-ad-for-blogger

യുക്രൈനിൽ ഇൻഡ്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മരണം റഷ്യൻ സേനയുടെ ഷെൽ ആക്രമണത്തിൽ

കീവ്: (www.kasargodvartha.com 01.03.2022) റഷ്യൻ സേനയുടെ കനത്ത ഷെൽ ആക്രമണത്തിൽ യുക്രൈനിൽ ഇൻഡ്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടക ഹാവേരി ജില്ലയിലെ നവീൻ ശേഖരപ്പ ജ്ഞാനഗൗഡ (21) ആണ് മരിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലാണ് സംഭവം നടന്നത്.
                    
യുക്രൈനിൽ ഇൻഡ്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മരണം റഷ്യൻ സേനയുടെ ഷെൽ ആക്രമണത്തിൽ

ഖാർകീവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ മെഡികൽ വിദ്യാർഥിയാണ് നവീൻ. യുക്രേനിയൻ സമയം ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് നവീൻ ഷെൽ ആക്രമണത്തിൽ പെട്ടത്. പലചരക്ക് കടയ്ക്ക് മുമ്പിൽ ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു റഷ്യൻ സൈന്യത്തിന്റെ ആക്രമണം.

മരണം വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 'ഇന്ന് രാവിലെ ഖാർകിവിൽ ഷെലാക്രമണത്തിൽ ഒരു ഇൻഡ്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു' - വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

Keywords: News, World, Ukraine war, Russia, Attack, India, Student, Died, Top-Headlines, Trending, Karnataka, Killed, Indian student killed in shelling in Ukraine’s Kharkiv.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia