city-gold-ad-for-blogger

'എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇവരെ ഞാന്‍ ഉപേക്ഷിക്കില്ല'; താന്‍ ഓമനിച്ച് വളര്‍ത്തുന്ന പുലികളെ വിട്ട് എങ്ങോട്ടുമില്ലെന്ന് വ്യക്തമാക്കി ഇന്‍ഡ്യന്‍ ഡോക്ടര്‍

കീവ്: (www.kvartha.com 07.03.2022) വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന് യുക്രൈനില്‍ ഡോക്ടറായ ഇന്‍ഡ്യക്കാരന്‍. താന്‍ ഓമനിച്ച് വളര്‍ത്തുന്ന പുള്ളിപ്പുലിയും കരിമ്പുലിയും കൂടാതെ മൂന്ന് വളര്‍ത്തുനായ്ക്കളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്‌കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഡോ. ഗിരികുമാര്‍ പാട്ടീല്‍ കഴിയുന്നത്.

'എന്റെ ജീവന്‍ രക്ഷിക്കാന്‍ ഇവരെ ഞാന്‍ ഉപേക്ഷിക്കില്ല. ഇവര്‍ രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാര്‍ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാന്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ അവസാനശ്വാസം വരെ ഞാന്‍ അവരോടൊപ്പമായിരിക്കും.'- ഡോക്ടര്‍ ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 

'എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇവരെ ഞാന്‍ ഉപേക്ഷിക്കില്ല'; താന്‍ ഓമനിച്ച് വളര്‍ത്തുന്ന പുലികളെ വിട്ട് എങ്ങോട്ടുമില്ലെന്ന് വ്യക്തമാക്കി ഇന്‍ഡ്യന്‍ ഡോക്ടര്‍


ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയായ ഡോ. ഗിരികുമാര്‍ പാട്ടീല്‍ 2007 മുതല്‍ യുക്രൈനിലാണ് താമസിക്കുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറാകുന്നില്ല. സമീപത്തെ മൃഗശാലയില്‍ നിന്ന് ദത്തെടുത്താണ് ഇയാള്‍ പുലികളെ വളര്‍ത്തുന്നത്.

20 മാസം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിക്ക് യാഷ എന്നാണ പേര്. ആറ് മാസം പ്രായമുള്ള പെണ്‍ കരിമ്പുലിയെ സബ്രീന എന്നും പേരിട്ടു. ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്ന് ബിബിസി റിപോര്‍ട് ചെയ്തു. യൂട്യൂബ് സബ്സ് ക്രൈബേഴ്സില്‍ നിന്നാണ് ഇവയെ പരിപാലിക്കാന്‍ ഡോക്ടര്‍ ഫന്‍ഡ് കണ്ടെത്തുന്നത്. 

യുദ്ധം രൂക്ഷമായി തുടരുമ്പോള്‍ പൗരന്‍മാരെ സ്വന്തം രാജ്യത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഇന്‍ഡ്യയുടെ ശ്രമത്തിനിടെയാണ് ഡോക്ടര്‍ ഗിരികുമാര്‍ പാട്ടീല്‍ വളര്‍ത്തുമൃഗങ്ങളെ വിട്ട് നാട്ടിലേക്കില്ലെന്ന് പറഞ്ഞത്. എന്നാല്‍ തന്റെ വളര്‍ത്തുമൃഗങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്‍ഡ്യന്‍ സര്‍കാര്‍ അനുവദിക്കുമെന്നാണ് ഗിരികുമാര്‍ പ്രതീക്ഷിക്കുന്നത്.


Keywords: News, World, Top-Headlines, Ukraine, Ukraine War, Trending, Animal, Doctor, India, Indian doctor refuses to leave war-hit Ukraine without his pet jaguar and panther

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia