24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 9,971 കോവിഡ് കേസുകള്‍; രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നു
Jun 7, 2020, 10:37 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 07.06.2020) ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 9,971 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. ഞായറാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 2,46,628 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 287 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 6929 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ മാത്രം 90,000 ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂഡെല്‍ഹിയിലും തമിഴ്‌നാട്ടിലും കാല്‍ലക്ഷത്തിന് മേലെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ, ചെന്നൈ, ന്യൂഡെല്‍ഹി, അഹമ്മദാബാദ് എന്നിവയാണ് രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍.
Keywords: New Delhi, news, National, Top-Headlines, COVID-19, Trending, Patient's, Death, Health, India today reported 9,971 new covid cases in 24 Hours