കേരളത്തില്‍ 6 പേർക്ക് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു
Jan 4, 2021, 21:47 IST
തിരുവനന്തപുരം: (www.kasargodvartha.com 04.01.2021) കേരളത്തില്‍ ആറ് പേർക്ക് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ട്, ആലപ്പുഴ രണ്ട്, കണ്ണൂര്‍ ഒന്ന്, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അടിയന്തര വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
യു കെ യിൽ നിന്നും എത്തിയ 29 പേരുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂടിൽ നടത്തിയ പരിശോധനയിലാണ് ആറ് പേർക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഉടന്‍ തയ്യാറാക്കും. രോഗവ്യാപന സാധ്യത കൂടുതലാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Keywords: Kerala, News, Top-Headlines, COVID-19, Health, Minister, Corona, Trending, Kannur, Kottayam, Kozhikode, Alappuzha, In Kerala, 6 people have been confirmed Critical COVID.
< !- START disable copy paste -->