കാസര്‍കോട് ജില്ലയില്‍ യു ഡി എഫിന് വെല്‍ഫെയറാവാതെ സഖ്യ കക്ഷി
Nov 24, 2020, 21:59 IST
സൂപ്പി വാണിമേല്‍
കാസര്‍കോട്: (www.kasargodvartha.com 24.11.2020) സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയോട് അകലം പാലിച്ച് ജില്ലയിലെ യു ഡി ഡി എഫ്. ഇങ്ങനെയൊരു പാര്‍ട്ടി സഖ്യത്തിലുണ്ടോ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ്. മുസ്ലീം ലീഗാവട്ടെ മുട്ടാതെ, തട്ടാതെ രാഷ്ട്രീയ മാസ്‌കണിഞ്ഞ് അകലം പാലിക്കുന്നു.
മുന്നണി ബന്ധം സ്ഥാപിച്ച് വേറിട്ട് നില്‍ക്കുന്നത് ഉദുമ ഗ്രാമ പഞ്ചായത്ത് ഇരുപതാം വാര്‍ഡാണ് (കൊപ്പല്‍). വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ലയാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 465 വോട്ടുകള്‍ നേടി സി പി എമ്മിലെ പ്രീണ മധു വിജയിച്ച ഈ വാര്‍ഡില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സിലെ സാവിത്രി കണ്ടത്തിലിന് 170 വോട്ടുകള്‍ മാത്രമായിരുന്നു നേടാനായത്.
ജില്ലാ പഞ്ചായത്ത് ചെങ്കള, പിലിക്കോട് ഡിവിഷനുകളിലും ബ്ലോക്ക് പഞ്ചായത്ത് പടന്ന വാര്‍ഡിലും മൊഗ്രാല്‍ പുത്തൂര്‍ പതിനഞ്ചാം വാര്‍ഡിലും മുന്നണി ബന്ധമില്ലാതെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്.
മഞ്ചേശ്വരം പഞ്ചായത്ത് ആറാം വാര്‍ഡ്, കുമ്പള 19, മൊഗ്രാല്‍പുത്തൂര്‍ 15 എന്നിവിടങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 766 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗിലെ സുഫൈജ ടീച്ചര്‍(13847) ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി നസീറ അഹ് മദിനെ(13081)പരാജയപ്പെടുത്തിയ ഡിവിഷനാണ് ചെങ്കള.
ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിലെ ടി ഡി ഖബീര്‍ മത്സരിക്കുന്നു. കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ത്ഥിയും നിലവില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശാനവാസ് പാദൂരിന് പിന്തുണ നല്‍കിയിരിക്കുകയാണ് എല്‍ ഡി എഫ്.
മുന്നണി ധാരണയനുസരിച്ച് രണ്ടര വര്‍ഷം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം മുസ്ലിംലീഗിലെ എ ജി സി നല്‍കേണ്ടതായിരുന്നു. അതുണ്ടായില്ല. സിറാജുദ്ദീന്‍ മുജാഹിദാണ് ചെങ്കള ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി.
പിലിക്കോട് ഡിവിഷനില്‍ ടി മഹേഷ് മാസ്റ്ററാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സിലെ പി വി പത്മജം പ്രതിനിധാനം ചെയ്യുന്ന ഡിവിഷനാണിത്. കഴിഞ്ഞ തവണ സി പി എമ്മിലെ പി പി പ്രസന്ന കുമാരി 63 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
സിറാജുദ്ദീന്‍ മുജാഹിദീന്‍ (ജില്ലാ പഞ്ചായത്ത്) |
പി കെ അബ്ദുല്ല 20ാം വാര്‍ഡ്
Keywords: Kasaragod, UDF, Kerala, News, District, Politics, Political party, UDF, Trending, In Kasargod district, the UDF is an ally without welfare party