city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിജാബ്: കർണാടക ഹൈകോടതി വിധി പറയൽ 14ലേക്ക് മാറ്റി; സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; കോളജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

മംഗ്ളുറു: (www.kasargodvartha.com 10.02.2022) ശിരോവസ്ത്രം ധരിക്കാനുള്ള മൗലികാവകാശം സ്ഥാപിച്ചുകിട്ടാൻ ആവശ്യപ്പെട്ട് ഉഡുപി ഗവ. പി യു വനിത കോളജ് വിദ്യാർഥിനികൾ സമർപിച്ച റിട് ഹരജി കർണാടക ഹൈകോടതി ഫുൾ ബെഞ്ച് തിങ്കളാഴ്ചയിലേക്ക് വിധി പറയാൻ മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ ജൈബുന്നിസ മുഹ്‌യുദ്ദീൻ ഖാസി, കൃഷ്ണ എസ് ദിക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ച് വ്യാഴാഴ്ച വാദം കേട്ട ശേഷമാണ് മാറ്റിയത്.

  
ഹിജാബ്: കർണാടക ഹൈകോടതി വിധി പറയൽ 14ലേക്ക് മാറ്റി; സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; കോളജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല



'ഞങ്ങൾ വിധി പ്രസ്താവിക്കും. സ്കൂളുകളും കോളജുകളും തുറക്കണം. പക്ഷെ, വിധി വരുംവരെ വിദ്യാർഥികൾ ആരും മതപരമായ വേഷങ്ങളുടെ കാര്യത്തിൽ ശാഠ്യം പിടിക്കരുത്' -ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ നിരീക്ഷണം ഇൻഡ്യൻ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദം ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാവും എന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. 'ഏതാനും ദിവസത്തേക്കല്ലേ, സഹകരിക്കുക'-ചീഫ് ജസ്റ്റിസ് പ്രതിവചിച്ചു.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹരജിയിൽ വാദം കേട്ട ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിതിന്റെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ഉച്ച 2.30 നാണ് ഹരജി ഫുൾ ബെഞ്ചിന്റെ പരിഗണനക്ക് വന്നത്. അതേസമയം സ്കൂളുകളും കോളജുകളും തുറക്കാനുള്ള ഹൈകോടതി നിർദേശം ഭാഗികമായി നടപ്പാക്കാൻ സർകാർ തീരുമാനിച്ചു. സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. എന്നാൽ കോളജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

Keywords:  Karnataka, Mangalore, News, Trending, Top-Headlines, High-Court, School, College, Hijab Row: Karnataka High Court To Hear Matter On February 14

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia