സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത; 5 ജില്ലകളില്‍ യെലോ അലേര്‍ട്
തിരുവനന്തപുരം: (www.kasargodvartha.com 24.10.2021) സംസ്ഥാനത്ത് ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. മധ്യ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകും.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്റെ കിഴക്കന്‍ മേഖല. രാത്രിയില്‍ ശക്തമായ മഴ ഒരു പ്രദേശത്തും രേഖപ്പെടുത്തിയില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. പുലര്‍ചയോടെ അതും നിലച്ചു. ശനിയാഴ്ച വൈകിട്ട് അര മണിക്കൂറോളം സമയമുണ്ടായിരുന്ന കനത്ത മഴയില്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Trending, Rain, ALERT, Heavy rains will continue in Kerala; Yellow alert in five districts