കനത്ത മഴ: സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് മാറ്റിവെച്ചു
Oct 16, 2021, 21:12 IST
തിരുവനന്തപുരം: (www.kasargodvartha.com 16.10.2021) സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് മാറ്റിവെച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 18 ന് തുറക്കാന്‍ തീരുമാനിച്ച കോളജുകള്‍ ബുധനാഴ്ച മാത്രമേ തുറക്കുകയുള്ളൂ. സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
പത്തൊമ്പതാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.
അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍-മധ്യ ജില്ലകളില്‍ ഇതിനോടകം തന്നെ ശക്തമായ മഴ ലഭിച്ചുതുടങ്ങി. വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ശനിയാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകാനും സാധ്യതയുണ്ട്.
നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്. അറബിക്കടലില്‍ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം നിലവില്‍ എറണാകുളത്തിനും കോഴിക്കോടിനും ഇടയിലുള്ള കേരള തീരത്തിന് സമീപത്തായി നിലകൊള്ളുന്നു എന്നാണ് കാലാവസ്ഥ റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ നിഗമനപ്രകാരം കേരള തീരത്തോടടുക്കുന്നതനുസരിച്ചു ന്യൂനമര്‍ദത്തിന്റെ ശക്തി കുറയാന്‍ സാധ്യതയുള്ളതായാണ് സൂചന. എന്നിരുന്നാലും കര്‍ശനമായ ജാഗ്രത എല്ലാവരും പുലര്‍ത്തണം. സര്‍കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം.
Keywords: Kerala, News, Kasaragod, Top-Headlines, Rain, Education, School, College, Students, ALERT, Trending, Heavy rains: The opening of colleges has been postponed.
< !- START disable copy paste -->