city-gold-ad-for-blogger

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു

ചെന്നൈ: (www.kasargodvartha.com 11.11.2021) തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പെടെ ആറ് ജില്ലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, വിഴിപ്പുരം, തിരുവള്ളൂര്‍, തിരുവണ്ണാമലൈ ജില്ലകളിലാണ് വ്യാഴാഴ്ച വരെ അതിജാഗ്രതാ നിര്‍ദേശമുള്ളത്. 

ബുധനാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ ചെന്നെയില്‍ തുടരുകയാണ്. നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ട് തുടരുന്നുണ്ട്. മുന്‍കരുതലിനായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളേയും അഗ്‌നിരക്ഷാ സേനയേയും സജ്ജമാക്കിയിട്ടുണ്ട്. 75000 പൊലീസുകാരയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. 

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ക്യാംപുകളിലും പൊലീസ് സേന സജ്ജമാണ്. സംസ്ഥാനത്തെ 24 ജില്ലകളില്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. 

Keywords: Chennai, News, National, Top-Headlines, ALERT, Rain, Trending, Red Alert, Police, Heavy rains continue in Tamil Nadu; Red Alert declared in 6 districts

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia