യു പി ഹഥ് രസി: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ നേതൃത്വത്തിൽ കാസർകോട്ട് ഉപവാസം
Oct 3, 2020, 18:16 IST
കാസർക്കോട്: (www.kasargodvartha.com 03.10.2020) യു പി ഹഥ് രസിയിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിത് യുവതിയുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് കോൺഗ്രസ് എം പിമാരുടെ നേത്രത്വത്തിൽ ഒരു മണിക്കൂർ ഉപവസിച്ചു. നിരോധാജ്ഞ നിലവിലുള്ളതിനാൽ അഞ്ചുനേതാക്കൾ വീതമാണ് സത്യഗ്രഹത്തിൽ പങ്കെടുത്തത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം പി വൈകുന്നേരം നാല് മുതൽ അഞ്ചുവരെ ഉപവസിച്ചു. മുൻ ഉദുമ എം എൽ എ കെ പി കുഞ്ഞിക്കണ്ണൻ, ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ, പി എ അഷറഫലി, കെ നീലകണ്ഠൻ എന്നിവർ പങ്കെടുത്തു.
Keywords: Fast, Kerala, MP, news, Rajmohan Unnithan, Protest, Rahul Gandhi, Uttar Pradesh, Trending, UP Hathrasi: Rajmohan Unnithan MP led Kasargod fast.
< !- START disable copy paste -->